മലയാളത്തിന് 9 പുരസ്കാരങ്ങള്‍; അഭിമാനമായി യേശുദാസും ജയരാജും പാര്‍വതിയും ഫഹദും.

ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനും ഗായകനും ഉള്‍പ്പടെ ഒന്‍പത് പുരസ്കാരങ്ങള്‍ മലയാളം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം ജയരാജ് നേടി. ഭയാനകം എന്ന ചിത്രത്തിനാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം മികച്ച ഗായകനുള്ള പുരസ്കാരം യേശുദാസ് സ്വന്തമാക്കി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം. ടേക്ക് ഓഫിലെ അഭിനയം പാര്‍വതിയെ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയാക്കി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും ടേക്ക് ഓഫ് ചിത്രത്തിനാണ്. സന്തോഷ് രാമനാണ് പുരസ്കാരം. ദിലീഷ്…

Read More

സൗദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം.

സൗദി: സൗദിയിലെ റിയാദിലും ജിസാനിലും വീണ്ടും ഹൂദികളുടെ മിസൈൽ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തൊടുത്ത മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പ് വ്യോമപ്രതിരോധസേന തകര്‍ത്തതായി സഖ്യ സേനാ വ്യക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു.  ഇറാന്‍ മുദ്രകളുള്ള മിസൈലുകളുടെ അവശിഷ്ടമാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 25 നു ഏഴു തവണ സൗദിയുടെ വിവിധ ഭാഗങ്ങളിലായി ഹൂദികളുടെ ആക്രമണം നടന്നിരുന്നുവെങ്കിലും ഇവയെല്ലാം ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുൻപുതന്നെ സൗദിയുടെ പ്രതിരോധ സേന തകർത്തിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണ് ശുമൈസി. ഇതിനടുത്താണ് സംഭവം. ശുമൈസിയയിലെ ജനറല്‍ ആശുപത്രിയില്‍…

Read More

46 സ്പെഷലുകളുമായി കർണാടക ആർ ടി സി;23 സ്പെഷലുമായി കേരള ആർ ടി സി;കേരളത്തിലേക്കുള്ള വിഷു സ്പെഷലുകളുടെ കണക്കുകൾ ഇങ്ങനെ.

ബെംഗളൂരു :വിഷുത്തിരക്കിൽ ഇന്നു കേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്നു പതിവു ബസുകൾക്കു പുറമെ 23 സ്പെഷൽ സർവീസുകളുമുണ്ട്. കർണാടക ആർടിസിയാകട്ടെ ഇതിന്റെ ഇരട്ടി സ്പെഷലുകളാണ് ഇന്നു കേരളത്തിലേക്ക് അനുവദിച്ചത്. തമിഴ്നാട്ടിൽ കാവേരി സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും സേലം, കോയമ്പത്തൂർ വഴി കേരളത്തിലേക്കുള്ള ബസ് സർവീസുകളൊന്നും മുടങ്ങില്ലെന്നും കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്. കേരള ആർടിസി നേരത്തെ 20 സ്പെഷൽ ആണ് പ്രഖ്യാപിച്ചിരുന്നത്. ഇവയിൽ ബുക്കിങ് തുടങ്ങിയ 19 എണ്ണത്തിലെയും മുഴുവൻ ടിക്കറ്റുകളും തീർന്നു. ബത്തേരിയിലേക്കുള്ള സൂപ്പർഫാസ്റ്റ് സ്പെഷലിലെ റിസർവേഷൻ ഇന്നാരംഭിക്കും. ഇതിനു പുറമെ കണ്ണൂരിലേക്കു രണ്ട് എക്സ്പ്രസും…

Read More

രണ്ട് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍.

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. നടപടി കടുത്ത അനീതിയാണെന്നും അപ്പീല്‍ പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു. പരിശോധനയില്‍ താരങ്ങള്‍ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഗെയിംസ് വില്ലേജിലെ താരങ്ങളുടെ കിടപ്പുമുറിയില്‍ സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ദീര്‍ഘദൂര നടത്തക്കാരന്‍ കെ.ടി ഇര്‍ഫാന്‍, ട്രിപിള്‍ ജമ്പര്‍ രാകേഷ് ബാബു എന്നിവരെ ഫെഡറേഷന്‍ പുറത്താക്കിയിരുന്നു. താരങ്ങള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇരുവരെയും ഉടനടി ഇന്ത്യയിലേക്ക് തിരച്ചയക്കാനാണ് നിര്‍ദേശം. കെ.ടി ഇര്‍ഫാന്‍റെ…

Read More

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്.

ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയ്ക്ക് ഡല്‍ഹി ശാസ്ത്രിഭവനില്‍ വച്ചായിരിക്കും പ്രഖ്യാപനം. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. മലയാളത്തില്‍നിന്ന് ഭയാനകം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പുരസ്കാരമുണ്ടെന്നാണ് സൂചന. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ഈ.മ.യൗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, ടേക്ക് ഓഫ് തുടങ്ങിയ 15 ചിത്രങ്ങളാണ് മലയാളത്തില്‍നിന്നും അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ജയരാജ് ഒരുക്കിയ ഭയാനകം, ദിലീഷ് പോത്തന്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ അസാധാരണ…

Read More

15 കാരനിലൂടെ പതിനാറാം സ്വര്‍ണം; റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭന്‍വാലയ്ക്ക് സ്വര്‍ണം.

ഗോള്‍ഡ് കോസ്റ്റ്: ഷൂട്ടിംഗില്‍ ഇന്ത്യന്‍ സംഘത്തിന് വന്‍കുതിപ്പ്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അനീഷ് ഭന്‍വാലയ്ക്ക് സ്വര്‍ണം. പതിനഞ്ചുകാരനായ അനീഷിലൂടെയാണ് ഇന്ത്യയുടെ പതിനാറാം സ്വര്‍ണം എന്നതാണ് ശ്രദ്ധേയം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനീഷ് ഭന്‍വാല സിബിഎസ്ഇയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് എത്തിയത്. അത് വെറുതെയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു അനീഷിന്‍റെ പ്രകടനം. ഓസ്ട്രേലിയന്‍ താരത്തെ ആറ് പോയിന്‍റുകള്‍ക്ക് പിന്നിലാക്കിയാണ് ഇന്ത്യയുടെ കൗമാര പ്രതിഭ സ്വര്‍ണം സ്വന്തമാക്കിയത്. ഷൂട്ടിംഗില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരം മനു ഭാക്കറിനും പ്രായം പതിനാറ്…

Read More

ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി.

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. അത്ലറ്റിക്സ് താരങ്ങളായ കെ.ടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് അച്ചടക്ക നടപടിക്ക് വിധേയരായത്. താമസ സ്ഥലത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അത്ലറ്റിക്സ് വില്ലേജിലെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് സിറിഞ്ച് കണ്ടെടുത്തുവെന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍റെ ആരോപണം. ഇരുതാരങ്ങളും നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു. നടപടിയെ തുടര്‍ന്ന് ഇരുവര്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടി വരും. കെ.ടി ഇര്‍ഫാന്‍റെ മത്സരം പൂര്‍ത്തിയായിരുന്നു. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന്‍ 13-ാമത് ആയാണ്…

Read More

ഐപിഎല്‍: ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം, തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ജയം മുംബൈയെ മോഹിപ്പിച്ച് കടന്നുപോയി.

ഹൈദരാബാദ്: ഐപിഎല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. അവസാന പന്ത് വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം. ഹോംഗ്രൗണ്ടില്‍ നിലലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയാണ് ഒരു വിക്കറ്റിന് ഹൈദരാബാദ് മറികടന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ജയം മുംബൈയെ മോഹിപ്പിച്ച് കടന്നുപോയത്. ആദ്യ മല്‍സരത്തിലും ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ജയത്തിനു അരികില്‍ നിന്നാണ് മുംബൈ തോല്‍വിയിലേക്കു വീണത്. ടൂര്‍ണമെന്റില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവര്‍ ഒമ്പതു വിക്കറ്റിനു തകര്‍ത്തിരുന്നു. മുംബൈ നല്‍കിയ 148 റണ്‍സെന്ന് വിജയലക്ഷ്യം ഹൈദരാബാദ്…

Read More

ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു. അത്യന്തം നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കേസ് ചര്‍ച്ചയാകുന്നത്. ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമരം ചെയ്ത പെണ്‍കുട്ടിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയതും അറസ്റ്റ് നടന്നതും.…

Read More

കത്വ പീഡനം:രാജ്യം പ്രതിഷേധകൊടുങ്കാറ്റില്‍ ..അര്‍ദ്ധരാത്രി മെഴുകുതിരി തെളിച്ചു ആയിരങ്ങള്‍ ഇന്ത്യ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി ..മുന്നില്‍ നിന്ന് നയിച്ചു പ്രിയങ്കയും ,രാഹുല്‍ഗാന്ധിയും

ന്യൂഡല്‍ഹി :ഉന്നാവോ കത്വ പീഡനങ്ങളില്‍ പ്രതിഷേധം ആളി കത്തിക്കാന്‍ കോണ്ഗ്രസ് ..എട്ടുവയസ്സുകാരി  നീതി ലഭിക്കുവാന്‍ കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ആസ്ഥാനത് നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ചു റാലി നടത്തി …ആയിരങ്ങള്‍ ആയിരുന്നു തലേന്ന് രാത്രിയില്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്   സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന്‍ ഇന്ത്യഗേറ്റിലേക്ക് പോലീസ് പ്രകടനം കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചു അംഗങ്ങള്‍ മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി …ഗുലാം നബി ആസാദ് ,പ്രിയങ്ക ഗാന്ധി ,അംബികാ സോണി എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു …   അക്രമങ്ങള്‍ക്ക് എതിരെ തന്നോടൊപ്പം…

Read More
Click Here to Follow Us