തലൈവര്‍ നിരാശപ്പെടുത്തി ..
2.30 സമയ ദൈര്‍ഘ്യം ഉള്ള സിനിമ … ഈ പറയുന്ന റിവ്യൂ കണ്ടു പലർക്കും എന്നോട് ദേഷ്യം തോന്നാം.. പക്ഷെ എന്റെ കൂട്ടുകാരോട് ഞാൻ കണ്ടതെന്തോ അതു പോലെ പറയാൻ ഞാൻ ബാധ്യസ്ഥൻ ആണു.. രജനിയുടെ ഇന്ട്രോ സീന്‍ കാണുമ്പോൾ തന്നെ ഒരു രജനി ടച് മിസ് ആയതു പോലെ തോന്നും.. പക്ഷെ പിന്നീടങ്ങോട്ട് 15 മിനുട്ട് രജനി സ്റ്റൈൽ ആക്ഷൻസും ഡയലോഗ്സും ആണ് …. അവിടുന്നങ്ങോട്ട് ഒരു ഇഴച്ചിൽ ആണു..
നമ്മൾ കാണുന്നത് രജനി ഗ്യാങ്‌സ്റ്റർ ആയ പടമാണോ അതോ കുടുംബനാഥൻ ആയ പടമാണോ എന്നു സംശയിച്ചു പോകും.. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ സെക്കന്റ് ഹാഫ് പൊളിക്കും എന്നു കരുതിയ ഞങ്ങളുടെ ആഗ്രഹത്തെ തല്ലി കെടുത്തി സെക്കന്റ് ഹാഫും കടന്നു പോയി.. അവസാന 15 മിനുട്ടും ആദ്യ 15 മിനുട്ടും ഒഴികെ ഒരു സാധാരണ രജനി ഫാനിനെ സന്തോഷിപ്പിക്കുന്ന ഒരു ഫോർമുലയും ഇതിലില്ല.. പോരാത്തതിന് മിക്ക നടന്മാരുടെയും നടിമാരുടെയും അഭിനയ പ്രകടനവും മഹാ മോശം. ഡയറക്ടറും തിരക്കഥ എഴുത്തുകാരനും ആയ രഞ്ജിത്തിന്റെ കഴിവ് മുഴുവനും ഈ സിനിമയിൽ പുറത്തെടുത്തില്ല എന്നു വേണം അനുമാനിക്കാൻ..
പോരാത്തതിന് നമ്മൾ ടീസറിൽ കണ്ട പല ഡയലോഗ്സും സിനിമയിൽ കണ്ടില്ല..
ബാഷയും പടയപ്പയും മോഡൽ സിനിമ പ്രതീക്ഷിച്ചു പോയ നമ്മൾ കുടുംബസമേതം സിനിമ കണ്ടതുപോലെ ആയി
രജനി സാർ, അങ്ങയുടെ സിനിമകൾ ഒരു ഉത്സവം പോലെ കൊണ്ടാടുന്ന ഞങ്ങളെ പോലുള്ള അങ്ങയുടെ ആരാധകരെ ഇനിയെങ്കിലും ഇങ്ങനെ നിരാശ പെടുത്തരുതേ എന്നു മാത്രമേ ഈ അവസരത്തിൽ അങ്ങയോടു അപേക്ഷിക്കാനുള്ളു… ബാഷയും പടയപ്പയും മനസ്സിൽ കണ്ടു കബാലി കാണുന്നവർ ഈ സിനിമ കണ്ടിറങ്ങുമ്പോൾ അയ്യേ എന്നു പറയുവാനുള്ള ചാൻസ് കൂടുതൽ ആണു… എന്നിരുന്നാലും എല്ലാ കബാലി ഫാൻസിനും എന്റെ എല്ലാ വിധ ആശംസകളും നേരുന്നു…..
3 സ്റ്റാര്‍
റിവ്യൂ എഴുതിയത് അജു ബിനി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.