തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയ്ക്ക്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കർണാടക- കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും…
Read MoreTag: Rain
കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍…
Read Moreമാൻഡോസ് ചുഴലിക്കാറ്റ്: നഗരത്തിൽ 4 ദിവസത്തെ മഴ മുന്നറിയിപ്പ്
ബെംഗളൂരു: തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും ചുഴലിക്കാറ്റ് പ്രഭാവം കണക്കിലെടുത്ത് ബെംഗളൂരുവിൽ മഴയും മേഘാവൃതമായ കാലാവസ്ഥയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ‘മണ്ഡൂസ്’ ചുഴലിക്കാറ്റിനെ തുടർന്ന് ഡിസംബർ 12 വരെ ബെംഗളൂരുവിൽ മഴ ലഭിക്കും. കൂടാതെ മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയുമുണ്ടാകുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ അറിയിച്ചു. തെക്ക് പടിഞ്ഞാറ് ഭാഗത്തും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമർദം മണ്ഡൂസ് എന്ന ചുഴലിക്കാറ്റായി മാറി. അയൽ സംസ്ഥാനങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് ബെംഗളൂരുവിനെയും ബാധിക്കുമെന്നും ഐഎംഡി പറഞ്ഞു. കർണാടക തീരപ്രദേശങ്ങളിലും…
Read Moreനഗരത്തിൽ തണുപ്പിന്റെ ഒളിച്ചുകളി: ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനില മറ്റിടങ്ങളിൽ അടുക്കാതെ തണുപ്പ്
ബെംഗളൂരു: കോറോമാണ്ടൽ തീരത്ത് ഉണ്ടായ ചുഴലിക്കാറ്റ് മൂലം രൂപപ്പെട്ട മേഘങ്ങൾ കാരണം ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയിലും കുറഞ്ഞ താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ പതിവിലും വ്യത്യാസമായി ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനിലയും മറ്റിടങ്ങളിൽ തണുപ്പ് തോന്നിപ്പിക്കാതെയുമാണ് കടന്നുപോകുന്നത് എന്നാണ്അ റിപ്പോർട്ടുകൾ. ഡിസംബർ അവസാനം വരെ ഇത് തുടരുമെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഐഎംഡിയുടെ ബെംഗളൂരു സിറ്റി സ്റ്റേഷൻ ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയതും കുറഞ്ഞതുമായ…
Read Moreനഗരത്തിൽ ഇന്നും നാളെയും മിന്നാലോട് കൂടിയ മഴയ്ക്ക് സാധ്യത.
ഇന്നും നാളെയും നഗരത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിന്നലിനും സാധ്യത. കൂടാതെ കാലത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreനഗരത്തിൽ ചാറ്റൽ മഴയ്‌ക്കൊപ്പം ഈർപ്പമുള്ള കാലാവസ്ഥ; ജനജീവിതം ഭാഗികമായി സ്തംഭിപ്പിച്ചു.
ബെംഗളൂരു: ചാറ്റൽ മഴയ്‌ക്കൊപ്പം ഈർപ്പമുള്ള കാലാവസ്ഥയും ചേർന്ന് ബെംഗളൂരുവിൽ സാധാരണ ജനജീവിതത്തെ ഭാഗികമായി സ്തംഭിപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ രൂപം കൊണ്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവിന്റെ മധ്യമേഖലയിൽ രാവിലെ 3.4 മില്ലീമീറ്ററും അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കൂടിയതും കുറഞ്ഞതുമായ താപനില 25.6 ഡിഗ്രി സെൽഷ്യസും 20.4 ഡിഗ്രി സെൽഷ്യസുമായിരുന്നു. എച്ച്എഎൽ വിമാനത്താവളത്തിലെ ഐഎംഡി സ്റ്റേഷനിൽ കുറഞ്ഞ താപനില 18.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ശക്തമായ മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്ന്…
Read Moreനഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു: നവംബർ 24 വരെ ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി എന്നീ മലയോര മേഖലകൾക്ക് പുറമെ ശിവമോഗ, കുടക്, ഹാസൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണ കർണാടക ജില്ലകളായ മണ്ഡ്യ, രാംനഗർ, മൈസൂരു, തുംകുരു, വടക്കൻ കർണാടക ജില്ലകളായ വിജയപുര, ഹാവേരി എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ശക്തി കുറയുന്നത് വരെ അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ…
Read Moreഅടുത്ത മൂന്ന് ദിവസം കൂടി നഗരം മഴയ്ക്ക് സാക്ഷ്യം വഹിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ബെംഗളൂരു: നവംബർ 14 തിങ്കളാഴ്ച മുതൽ നവംബർ 16 ബുധനാഴ്ച വരെ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യത. നഗരത്തിൽ പൊതുവെ മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ കാണപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. നവംബർ 12 ശനിയാഴ്ച ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 19.4 ഡിഗ്രി സെൽഷ്യസാണ്, അതിന്റെ ഫലമായി ഒരു തണുത്ത പ്രഭാതമാണ് നവംബർ 13 ന് നഗരവാസികളെ കാത്തിരുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കുറഞ്ഞ താപനില 24…
Read Moreനഗരത്തിൽ മഴയും മഞ്ഞും ഒന്നിച്ച്
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തണുപ്പ് കൂടിയതിനൊപ്പം മഴയും പെയ്യുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം നഗരത്തിൽ ചൊവ്വാഴ്ച വരെ മഴയുണ്ടാകും. മഴ കൂടി ആയപ്പോൾ പകൽ സമയത്തും ബെംഗളൂരുവിൽ തണുത്ത അന്തരീക്ഷമാണിപ്പോൾ. ശനിയാഴ്ച കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത രണ്ടു ദിവസത്തിൽ താപനില ഇനിയും കുറയാനാണ് സാധ്യത. ബെംഗളൂരുവിൽ ശനിയാഴ്ച രാവിലെ 0.7 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. മഴ പെയ്തതോടെ പല റോഡുകളിലും വെള്ളം പൊങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഞായറാഴ്ച തീരദേശ ജില്ലകളിൽ കാലാവസ്ഥാ…
Read Moreമഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കും: ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ മഴക്കാലം വീണ്ടും ആരംഭിച്ചതോടെ നഗരം വെള്ളക്കെട്ടിലാകുന്നത് തടയാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി. കഴിഞ്ഞ മഴക്കാലങ്ങളിൽ പെയ്ത മഴയിൽ പ്രധാന റോഡുകളിലും പാർപ്പിട മേഖലകളിലും വെള്ളം കയറുന്നതു നഗരത്തിലെ പതിവു കാഴ്ചയായതോടെയാണു പരിഹാര നടപടിയുമായി ബിബിഎംപി രംഗത്തെത്തിയത്. 12 അടി ആഴത്തിലുള്ള മഴവെള്ള സംഭരണ കുഴികളാണു നിർമിക്കുന്നത്. ബസവനഗുഡി നിയമസഭ മണ്ഡലത്തിൽ മഴവെള്ള സംഭരണ കുഴികളുടെ നിർമാണം ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു. ഓടയുമായി ബന്ധിപ്പിച്ച് മഴവെള്ളം കുഴികളിൽ എത്തിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയും ഭൂഗർഭ ജല പരിധി ഉയർത്തുകയുമാണ് ഇതിലൂടെ…
Read More