അടുത്ത മൂന്ന് ദിവസം കൂടി നഗരം മഴയ്ക്ക് സാക്ഷ്യം വഹിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: നവംബർ 14 തിങ്കളാഴ്ച മുതൽ നവംബർ 16 ബുധനാഴ്ച വരെ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യത. നഗരത്തിൽ പൊതുവെ മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ കാണപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

നവംബർ 12 ശനിയാഴ്ച ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 19.4 ഡിഗ്രി സെൽഷ്യസാണ്, അതിന്റെ ഫലമായി ഒരു തണുത്ത പ്രഭാതമാണ് നവംബർ 13 ന് നഗരവാസികളെ കാത്തിരുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കുറഞ്ഞ താപനില 24 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

പൊതുവെ മേഘാവൃതമായ ആകാശം. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ അതിരാവിലെയുള്ള സമയങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 24, 18 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും ഐഎംഡി പ്രസ്താവനയിൽ പറയുന്നു.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

ഐഎംഡിയുടെ കണക്കനുസരിച്ച്, തീരദേശ കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണ കർണാടകയിലെ കുടക്, മൈസൂർ, ചാമരാജനഗർ, ചിക്കമംഗളൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts