മൈക്രോവേവ് ഓവനിൽ കുഞ്ഞിന്റെ മൃതദേഹം

ന്യൂഡൽഹി : രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ നിന്നും കണ്ടെത്തി. മുഖ്യപ്രതി കുട്ടിയുടെ അമ്മയെന്ന് പോലീസ്. സൗത്ത് ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. 2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം സംബന്ധിച്ച സൂചന പ്രദേശത്തെ ഒരു ആശുപത്രിയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പോലീസിന് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബെനിറ്റ മേരി ജെയ്‌ക്കര്‍ പറഞ്ഞു. അയല്‍വാസിയാണ് കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ കണ്ടെത്തിയത് എന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയാണ് മുഖ്യപ്രതി എന്ന് പോലീസ്…

Read More