വാര്‍ത്ത വായിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍. അടുത്ത മാസം മുതലാണ് നടപടി നിലവില്‍ വരുക. ലേഖനങ്ങള്‍ വായിക്കാന്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ മാധ്യമ പ്രസാധകരെ അനുവദിക്കുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിലാകും ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുക. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. നിരവധി മീഡിയ പ്രസാധകര്‍ ഇതിനകം തന്നെ അവരുടെ വെബ്സൈറ്റുകളില്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള രീതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് ഇലോണ്‍ മസ്‌ക് നടപ്പാക്കി…
Read MoreCategory: WORLD
ബഹിരാകാശത്ത് ചരിത്രം കുറിച്ച് യു.എ.ഇ സഞ്ചാരി
ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനെന്ന നേട്ടം സ്വന്തമാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂര്‍ അല്‍ നയാദി ചെലവഴിക്കും. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് ബോവനോപ്പം സുരക്ഷ വസ്ത്രങ്ങൾ അണിഞ്ഞാണ് നെയാദി സ്പേസ് വാക്ക് നടത്തിയത്. നടത്തം ആറര മണിക്കൂർ നീണ്ടുനിന്നു. അറബികൾക്കായി പുതിയ ചരിത്രം എഴുതിയിരിക്കുകയാണെന്ന് സുൽത്താൻ ട്വീറ്റ് ചെയ്തു
Read Moreചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ യുഎഇ; റാഷിദ് റോവര്‍ ചന്ദ്രനിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം
ദുബായ്: ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ യുഎഇ. യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ ഇന്ന് ചന്ദ്രോപരിതലത്തിലറങ്ങും. യുഎഇ സമയം രാത്രി 8.40നാണ് ചന്ദ്രനിലിറങ്ങുക. ദൗത്യം വിജയിച്ചാല്‍ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യവും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യവുമാകും യുഎഇ. ദുബായ് സ്‌പെയ്‌സ് സെന്ററിലാണ് റോവര്‍ നിര്‍മ്മിച്ചത്. പത്ത് കിലോഭാരമുള്ള റോവറിന് 50 സെന്റിമീറ്റര്‍ നീളവും 70 സെന്റീമിറ്റര്‍ ഉയരവുമുണ്ട്. ഡിസംബര്‍ 11നാണ് റോവര്‍ വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കാനവറല്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍…
Read Moreമെറ്റയിൽ പിരിച്ചുവിടൽ ആരംഭിച്ചു, 10000 പേർക്ക് ജോലി നഷ്ടമാവും
വാഷിംഗ്ടൺ: ഫേസ്ബുക്കിൽ നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കി തുടങ്ങി. പതിനായിരം പേർക്കാണ് ജോലി നഷ്ടമാവുക. രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. മാർച്ചിലാണ് മാർക്ക് സക്കർബർഗ് ഇത് പ്രഖ്യാപിച്ചത്. ബിസിനസ് അന്തരീക്ഷം മോശമായെന്നായിരുന്നു സക്കർബർഗ് പറഞ്ഞത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റാളേഷൻ എന്നിവയിലെ ടെക്‌നിക്കൽ റോളിൽ ഉള്ളവർക്കാണ് കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. തുടക്കത്തിൽ നാലായിരം പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഗ്രാഫിക്‌സ് പ്രോഗ്രാമിംഗ്, ഗെയിം പ്ലേ എന്നീ റോളുകളിൽ ഉള്ളവർക്കും ജോലി നഷ്ടമാകും.അതേസമയം പുറത്താക്കപ്പെട്ട ജീവനക്കാരുടെ ഇന്റേണൽ മെമ്മോ വഴിയാണ് അക്കാര്യം മെറ്റത്. എച്ച് ആർ ഹെഡ്…
Read Moreസാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി; വീഡിയോ കാണാം
സാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്. Madhusmita Jena, an Indian living in Manchester, UK, comfortably runs Manchester marathon 2023 in a lovely Sambalpuri SareeWhile proudly showcasing her Indian heritage, she also presents an inviting perspective on the quintessential #Indian attire@HCI_London @iglobal_news pic.twitter.com/Thp9gkhWRz —…
Read Moreസുഡാനിലെ ആഭ്യന്തരകലാപം; കര്‍ണാടകയില്‍ നിന്നുള്ള 31 പേരും സുഡാനില്‍ കുടുങ്ങി
സുഡാനിലെ ആഭ്യന്തരകലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കടന്നു. അധികാരം പിടിക്കാനുള്ള പോരാട്ടമാണ് സൈന്യവും അര്‍ധസൈനിക വിഭാഗവും നടത്തുന്നത്. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള 31 പേര്‍ സുഡാനില്‍ കുടുങ്ങിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സുഡാനില്‍ കുടുങ്ങിയ കര്‍ണാടക സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സുഡാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍ ഞായറാഴ്ച വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഇന്ത്യന്‍…
Read Moreഫാമിൽ സ്‌ഫോടനം: 18,000 പശുക്കള്‍ ചത്തു
അമേരക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ഫാമിലുണ്ടായ സ്‌ഫോടനത്തില്‍ 18,000 പശുക്കള്‍ ചത്തു. അപകടത്തിൽ നിരവധി തൊഴിലാളികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരം. മീഥെയ്ന്‍ വാതകത്തിന് തീപിടിച്ചതാകാം സ്‌ഫോടനത്തിന് കാരണം എന്നാണ് അധികൃതരുടെ വാദം. ദിമിത്ത് പട്ടണത്തിനടുത്തുള്ള സൗത്ത് ഫോര്‍ക്ക് ഫാമിലാണ് സ്‌ഫോടനം ഉണ്ടായത്. തിങ്കളാഴ്ചയാണ് സ്‌ഫോടനം ഉണ്ടായത്. ഫാമില്‍ നിന്ന് കറുത്ത പുകയും തീയും ഉയരുന്നത് കണ്ട് സമീപവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചില്‍ നടത്തിയപ്പോഴാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തെന്നും തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നതും ശ്രദ്ധയില്‍ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.…
Read Moreഓടുന്ന ട്രെയിനുള്ളിൽ യുവാവിന്റെ കുളി വൈറൽ
ന്യൂയോർക്ക് : ഓടുന്ന ട്രെയിനിൽ കുളിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ. ട്രെയിനിൽ കയറിയ യുവാവ് വസ്ത്രങ്ങൾ എല്ലാം അഴിച്ച് കയ്യിൽ കരുതിയ പെട്ടി തുറന്ന് അതിൽ നിന്ന് വെള്ളവും സോപ്പും എടുത്ത് കുളിക്കാൻ തുടങ്ങുകയായിരുന്നു. ഇത് കണ്ട സഹയാത്രക്കാർ സീറ്റിൽ നിന്നും എണീറ്റ് പോവുകയായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കുളി തുടരുകയായിരുന്നു യുവാവ്. കുളി കഴിഞ്ഞ ശേഷം വസ്ത്രങ്ങൾ എല്ലാം ധരിച്ച് യുവാവ് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതും വീഡിയോയിൽ കാണാം. വൈറൽ കണ്ടന്റ് ക്രിയേറ്റർ പ്രിൻസ് ആണ് ഈ വീഡിയോയിൽ ഉള്ള യുവാവ് എന്നാണ്…
Read Moreമദ്യത്തിന് അടിമയായ നായ ഡി അഡിക്ഷൻ സെന്ററിലേക്ക്
ലണ്ടന്‍: മദ്യപാനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പലരും. സന്തോഷം വന്നാലും സങ്കടം വന്നാലും അതിനൊപ്പം മദ്യം കാണും. ചെറിയ അളവില്‍ കഴിച്ച് തുടങ്ങുന്നവര്‍ പലരും ഇതോട് അടിമപ്പെട്ടു പോകുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. പിന്നീട് അവരെ ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍ മൃഗങ്ങള്‍ക്ക് ഇത്തരം ചികിത്സ നല്‍കേണ്ടി വരുന്ന കാര്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഒരു നായയെ ഡി അഡിക്ഷൻ സെന്ററിലാക്കിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലാണ് സംഭവം. ബ്രിട്ടനിലെ പ്ലൈമൗത്തിലുള്ള കൊകോ എന്ന രണ്ടുവയസ്സുള്ള നായയെയാണ് അമിത…
Read Moreബാലന്റെ ചുണ്ടിൽ ചുംബിച്ചതിൽ മാപ്പ് പറഞ്ഞ് ദലൈലാമ
ലാസ: ബാലന്റെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ടിബറ്റന്‍ ബുദ്ധ ആത്മീയാചാര്യന്‍ ദലൈലാമ. കുട്ടിയോടും കുടുംബത്തോടുമാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് വാര്‍ത്താകുറിപ്പിലൂടെ മാപ്പ് പറഞ്ഞത്. അടുത്തിടെ ഒരു ചെറിയ കുട്ടി ബഹുമാനപ്പെട്ട ദലൈലാമയോട് ആലിംഗനം ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ബാലനോടും കുടുംബത്തോടും ലോകത്തെങ്ങുമുള്ള അവന്റെ സുഹൃത്തുക്കളോടും സംഭവിച്ച വേദനയ്ക്ക് ദലൈലാമ മാപ്പുചോദിക്കുകയാണ്. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു-വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലേക്കെടുക്കാന്‍ ദലൈലാമ ആവശ്യപ്പെടുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും…
Read More