2023 ടൈം100 റീഡർ വോട്ടെടുപ്പ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷാരൂഖ് ഖാൻ; മെസ്സി അഞ്ചാം സ്ഥാനത്തും

ടൈം മാഗസിന്റെ വാർഷിക TIME100 പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ആളുകളുടെ വാർഷിക പട്ടികയിൽ ഇടം ലഭിക്കണമെന്ന് വായനക്കാർ വിശ്വസിക്കുന്ന വ്യക്തികൾക്കാണ് മാഗസിൻ വായനക്കാർ വോട്ട് ചെയ്യുന്നത്. അമേരിക്കൻ പ്രസിദ്ധീകരണമനുസരിച്ച്, വോട്ടെടുപ്പിൽ 1.2 ദശലക്ഷത്തിലധികം വോട്ടുകലാണ് ആകെ രേഖപ്പെടുത്തിയത്, അതിൽ 4 ശതമാനം വോട്ടുകളാണ് ഷാരൂഖിന് ലഭിച്ചത്. ജനുവരിയിൽ റിലീസ് ചെയ്തതിന് ശേഷം ആഗോള ബോക്‌സ് ഓഫീസിൽ റൺവേ ബ്ലോക്ക്ബസ്റ്ററായി മാറിയ പഠാന്റെ വിജയത്തിലാണ് 57 കാരനായ നടൻ ഇപ്പോൾ ഉയരുന്നത്. നാല്…

Read More

ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ അംഗത്വം നേടി ഇന്ത്യ

ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ അംഗത്വം നേടി ഇന്ത്യ. ഏഷ്യ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യയുടെ വിജയം. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഈ കമ്മീഷനില്‍ ഇടംപിടിക്കുന്നത്. 53ല്‍ 46 വോട്ട് നേടിയ വലിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യ വിജയിച്ചത്. ഏഷ്യ-പസഫിക് വിഭാഗത്തിലെ മറ്റൊരു സീറ്റിനായി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ചൈനയെ പരാജയപ്പെടുത്തി. രഹസ്യ ബാലറ്റിലായിരുന്നു വോട്ടിംഗ്. ദക്ഷിണ കൊറിയ, യുഎഇ, ചൈന എന്നീ രാജ്യങ്ങളാണ് ഏഷ്യ-പസഫിക് മേഖലയിലെ അംഗത്വത്തിനായി മത്സരിച്ചത്. മറ്റു വിഭാഗങ്ങളിലായി അര്‍ജന്റീന, സിയറ ലിയോണ്‍, സ്‌ളോവേനിയ, യുക്രെയ്ന്‍, ടാന്‍സാനിയ, അമേരിക്ക എന്നീ രാജ്യങ്ങളും കമ്മീഷനില്‍…

Read More

എച്ച്ഡി ദൃശ്യമികവോടെ സൂര്യനെ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഇതാ അതിന് അവസരം!!

എച്ച്ഡി ദൃശ്യമികവോടെ സൂര്യനെ കണ്ടിട്ടുണ്ടോ… ഇല്ലെങ്കില്‍ ഇതാ അതിന് അവസരം ഒരുക്കുകയാണ് രണ്ട് ജ്യോതിശാസ്ത്രജ്ഞരായ ആന്‍ഡ്രൂ മക്കാര്‍ത്തിയും ജേസണ്‍ ഗ്യൂന്‍സലും. തൊണ്ണൂറായിരം ഫോട്ടോകള്‍ ചേര്‍ത്താണ് സൂര്യന്റെ ഇത്തരത്തിലുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ഇരുവരും നാസയുടെ പിന്തുണയും സ്വീകരിച്ചിട്ടുണ്ട്. ഭൂമിയുടെ ചിത്രത്തില്‍ നിങ്ങള്‍ നീല കടലും മേഘങ്ങളും കരയും ആണ് കാണുന്നത്. എന്നാല്‍ സൂര്യന്റെ ഇപ്പോള്‍ പുറത്തു വന്ന ചിത്രത്തില്‍ തീ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ചിത്രത്തില്‍ തീയുടെ തിരമാലകള്‍ ഒഴുകുന്നത് കാണാം. പാമ്പുകളെപ്പോലെ ഇഴയുന്ന പ്ലാസ്മ തരംഗങ്ങള്‍, ഉപരിതലത്തില്‍ നിന്ന് പുറപ്പെടുന്ന സൗര കൊടുങ്കാറ്റുകളും…

Read More

നീല കിളികളെ തിരിച്ച് വിളിച്ച് ട്വിറ്റർ

സാൻഫ്രാൻസിസ്കോ: ട്വിറ്റര്‍ ഹോം സ്‌ക്രീനിലെ ഐക്കണിക് ബ്ലൂ ബേര്‍ഡ് ലോഗോയ്ക്ക് പകരം ഡോജ് കോയിന്റെ ലോഗോ വന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോളിതാ നീലകിളിയെ തിരിച്ചു കൊണ്ട് വന്നിരിക്കുകയാണ് മസ്‌ക്. മസ്‌ക് നീല പക്ഷിയില്‍ നിന്ന് ഷിബ ഇനു എന്ന ലോഗോ മാറ്റിയതിന് ശേഷം ഡോജ് കോയിന്റെ വില മുപ്പത് ശതമാനം ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ലോഗോ മാറ്റിയതോടെ കോയിന്റെ മൂല്യമിടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മുതല്‍, ട്വിറ്റര്‍ ഉപയോക്താക്കള്‍ ഹോം സ്‌ക്രീനിന്റെ മുകളില്‍ ഇടതുവശത്തുള്ള ഡോജ് മെമ്മിന്റെ വിഷ്വല്‍ പ്രാതിനിധ്യമായ ഷിബ-ഇനുവിന്റെ കാര്‍ട്ടൂണ്‍…

Read More

5 വയസുകാരി അമ്മയുടെ ഫോണിലൂടെ ബുക്ക്‌ ചെയ്തത് 3.21 ലക്ഷത്തിന്റെ കളിപ്പാട്ടങ്ങൾ

കുട്ടികൾ കരഞ്ഞ് ബഹളം വയ്ക്കുമ്പോൾ അവരെ സമാധാനിപ്പിക്കാൻ ഫോൺ നൽകുക എന്നത് ഇന്ന് മിക്ക മാതാപിതാക്കളും ചെയ്യുന്ന കാര്യമാണ്. യുഎസില്‍ ഇത്തരത്തില്‍ കുട്ടിക്ക് കളിക്കാന്‍ ഫോണ്‍ കൊടുത്തത് അമ്മക്ക് വിനയായി മാറിയിരിക്കുകയാണ്. മസാച്യുസെറ്റ്സിലെ വെസ്റ്റ്പോര്‍ട്ടിലെ ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് വണ്ടിയോടിക്കുന്നതിനിടെ തന്റെ അഞ്ചുവയസായ മകള്‍ക്ക് ഫോണ്‍ നല്‍കിയത്. വണ്ടിയോടിക്കുന്നതിനാല്‍ മകള്‍ ഗെയിം കളിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, മകള്‍ ആമസോണില്‍ കയറി 3,922 ഡോളറിന്റെ (ഏകദേശം 3.21 ലക്ഷം രൂപയുടെ) കളിപ്പാട്ടങ്ങളാണ് വാങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഓര്‍ഡര്‍ സംബന്ധിച്ച്‌ മെസേജുകള്‍ വന്നപ്പോഴാണ്…

Read More

ലോകത്തില്‍ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യരിൽ കണ്ടെത്തി

ലോകത്തില്‍ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യരില്‍ എത്തി. കൊല്‍ക്കത്തയിലെ പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം ആദ്യം സ്ഥിരികരിച്ചത്. സസ്യ ഫംഗസുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ സസ്യ അണുബാധ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ ഏറെയെന്ന് ആരോഗ്യ വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചുമ, ക്ഷീണം, മൂന്ന് മാസത്തേക്ക് ആഹാരം,ജലപാനം,ഉമുനീര് ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഫംഗസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗിക്ക് മറ്റു കാര്യമായ രോഗങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തൊഴിലില്‍പരമായി പ്ലാന്റ് മൈക്കോളജിസ്റ്റായ രോഗി, അഴുകിയ വസ്തുക്കള്‍, കൂണ്‍, വിവിധ സസ്യ ഫംഗസുകള്‍ എന്നിവയുമായി വളരെക്കാലമായി ജോലി…

Read More

കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിൽ : ഡബ്ലിയൂ. എച്ച്. ഒ

omicron COVID

കൊവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്‌സ്ബിബി 1.16 ആണ് ഇന്ത്യയില്‍ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സ്ബിബി 1.16 വകഭേദമാണ് കൊവിഡ് കുതിപ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ശരാശരി മൂവായിരമായിരുന്ന കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയര്‍ന്നു. ഉപവകഭേദമായ എക്‌സ്ബിബി 1.16 നിലവില്‍ ലോകത്തിലെ 22 രാജ്യങ്ങളില്‍ വ്യാപിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത…

Read More

ആകാശത്ത് ഇന്ന് രാത്രി മുതല്‍ ഗ്രഹങ്ങളുടെ പരേഡ്: ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസം

ആകാശത്ത് ഇന്ന് രാത്രി മുതല്‍ ഗ്രഹങ്ങളുടെ പരേഡ്. ഇന്ത്യയിലും അവ ദൃശ്യമാകും. ബുധന്‍, വ്യാഴം, ശുക്രന്‍, യുറാനസ്, ചൊവ്വ എന്നി ഗ്രഹങ്ങള്‍ ചന്ദ്രനോടൊപ്പം ആകാശത്ത് അണിനിരക്കും. ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസങ്ങളില്‍ ഒന്നാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകമെമ്പാടും ദൃശ്യമായ മിന്നിതിളങ്ങലിന് ശേഷം ചന്ദ്രന്‍ ശുക്രനില്‍ നിന്ന് നീങ്ങുന്നത് തുടരുമ്പോള്‍, ഈ ഗ്രഹങ്ങളുമായി ആകാശത്ത് ഒത്തുചേരും. ഇന്ന് അഞ്ച് ഗ്രഹങ്ങളെ ഏറ്റവും നന്നായി കാണുമെങ്കിലും, ഉച്ചയ്ക്ക് ശനി ദൃശ്യമാകുന്നതിനാല്‍ നക്ഷത്ര നിരീക്ഷകര്‍ക്ക് ആകാശത്ത് ഒരു ഗ്രഹം കൂടി കാണാന്‍ കഴിയും.…

Read More

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടതിൽ അപലപിച്ച് അമേരിക്ക

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക. രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര മേഖലകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാന്‍ വാദികളുടെ അക്രമത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. നയതന്ത്ര മേഖലയുടെ സുരക്ഷ അമേരിക്കന്‍ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അധികൃതരും അമേരിക്കന്‍ സ്റ്റേറ്റ് വകുപ്പിനെ പ്രതിഷേധം അറിയിച്ചു. ഇന്ത്യയില്‍ ഖലിസ്ഥാന്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തു. ചില കനേഡിയന്‍ സര്‍ക്കാര്‍ അധികൃതരുടെ…

Read More