മൈസൂരു ഫിലിം സിറ്റിയുടെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : മൈസൂരു ഫിലിം സിറ്റിയുടെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഫിലിം സിറ്റി നിർമിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഫിലിം സിറ്റിക്ക് നൂറ് ഏക്കർ ഭൂമി മൈസൂരുവിൽ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കന്നഡ സിനിമാതാരം ഡോ.രാജ്കുമാറിന്റെ സ്വപ്നമായിരുന്നു ഫിലിം സിറ്റിയെന്നും പറഞ്ഞു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

ഏറെക്കാലമായി സിനിമാ പ്രവർത്തകരും കാണികളും ഉയർത്തുന്ന ആവശ്യമാണിത്.

കന്നഡ സിനിമകൾക്കായി ഒ.ടി.ടി.പ്ലാറ്റ്ഫോം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts