ന്യൂയോർക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ കുറിച്ചും സംഘത്തിനു നൽകുന്ന പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വന്നു. സമുദ്രാന്തർഭാഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ചൂട് നിലനിർത്തുന്ന ഭിത്തി, ടോയ്‌ലറ്റ് സൗകര്യം, വിഡിയോ ഗെയിം കൺട്രോളർ എന്നിവ ടൈറ്റനിലുണ്ട്. ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ പേടകത്തിനകത്ത് ഇവരെ പൂട്ടിയിട്ടിരുന്നു. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള…
Read MoreCategory: WORLD
ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, മറ്റൊരു മലയാളി അറസ്റ്റിൽ
ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പോലീസ്…
Read Moreആദ്യമായി ബഹിരാകാശ നിലയത്തിലെത്തി ഒരു സാധാരണ പൗരൻ
ആദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബീജിങ് എയറോനോട്ടിക്സ് ആന്‍ര്‍് ആസ്ട്രനോട്ടിക്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗുയി ഹായ്ചാവോ ആണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഷെന്‍ഷൗ 16ന്റെ വിക്ഷേപണം. ഇതാദ്യമായാണ് സൈന്യത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്. നേരത്തെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബേറഷന്‍ ആര്‍മിയുടെ ഭാഗമായിട്ടുള്ളവരായിരുന്നു. ഗുയിയെ കൂടാതെ മൂന്നുതവണ ബഹിരാകാശത്തെത്തിയ സൈനിക കമാന്‍ഡണ്‍ ജിങ് ഹയ്പിങ്ങും എന്‍ജിനീയറായ ഷു യാങ്ഷുവും…
Read Moreവടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി
വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിനോടകം 36,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 36ഓളം നഗരങ്ങളെയും പട്ടങ്ങളെയും പ്രളയം ബാധിക്കുകയും ഉരുള്‍പൊട്ടലില്‍ നിരവധി ഗ്രാമങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. ശനിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 305 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നരദിവസം കൊണ്ട് പെയ്തതോടെയാണ് പ്രളയം രൂക്ഷമായത്. നദികള്‍ കരകവിഞ്ഞതോടെ…
Read Moreഇന്ന് ലോക മാതൃദിനം
സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനം. നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ. 1905ൽ അന്ന റീവെസ് ജാർവിസ് അവരുടെ അമ്മ മരിച്ചതിനെ തുടർന്നാണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് 1908ൽ ഈ പ്രചാരണം വിജയം കണ്ടു. അങ്ങനെയാണ് ലോകം മുഴുവൻ മാതൃദിനം ഏറ്റെടുത്ത് ആഘോഷിക്കാൻ ആരംഭിച്ചത്. എല്ലാം ദിവസവും മാതൃദിനമാണ്. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ച് ജോ ബൈഡന്‍: ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച അടുത്തമാസം
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ചു. അടുത്ത മാസം ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. ജൂണ്‍ 22 നാണ് ബൈഡനും മോദിയും കൂടിക്കാഴ്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിവരം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ആഴപ്പെടുത്താന്‍ ഈ കൂടിക്കാഴ്ച സഹായിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ വൈറ്റ് ഹൗസ് നല്‍കുന്ന വിവരം. യുഎസും ഇന്ത്യയും ദശാബ്ദങ്ങളായി അടുത്ത ബന്ധമാണ് നിലനിര്‍ത്തുന്നത്, പ്രത്യേകിച്ച് പ്രതിരോധം, വ്യാപാരം…
Read Moreമാളില്‍ വെടിവയ്പ്പ്: എട്ടു പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ ടെക്‌സാസില്‍ മാളില്‍ ഉണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആക്രമി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച പ്രദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. അമേരിക്കയിലെ ഡാലസില്‍ നിന്ന് 40 കിലോമീറ്റര്‍ അലന്‍ നഗരത്തിലെ അലന്‍ പ്രീമിയം ഔട്ടലൈറ്റ് ഷോപ്പിംഗ് മാളിലായിരുന്നു ആക്രമണം. മാളിനുള്ളില്‍ കയറിയ അക്രമി പ്രകോപനമില്ലാതെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാരിന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏട്ടു പേര്‍ മരിച്ചു.പരിക്കറ്റ ഏഴു പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.അക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ…
Read Moreചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്
ലണ്ടൻ: ബ്രിട്ടനിലെ രാജാവായി ചാള്‍സ് മൂന്നാമന്റെ കീരിടധാരണം ഇന്ന്. ആംഗ്ലിക്കന്‍ സഭയുടെ ആസ്ഥാനമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പകല്‍ 11 മുതലാണ് (ഇന്ത്യൻ സമയം പകല്‍ 3.30) ലോക നേതാക്കളടക്കം 2800 പേരെ സാക്ഷയാക്കിയാണ് ചടങ്ങുകള്‍. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. നിയമത്തെയും ആംഗ്ലിക്കന്‍ ചര്‍ച്ചിനെയും ഉയര്‍ത്തി പിടിക്കുമെന്ന പ്രതിജ്ഞയാണ് ചാള്‍സ് ചൊല്ലുന്നത്. ചടങ്ങുകള്‍ക്കുശേഷം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉദ്യാന വിരുന്നുണ്ടാകും. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുക്കും. മലയാളികളായ ഡോക്ടര്‍ ദമ്പതികള്‍ ഡോ. ഐസക് മത്തായി നൂറനാല്‍, ഡോ. സുജ,…
Read Moreജപ്പാനിൽ വൻ ഭൂചലനം, കെട്ടിടങ്ങൾ തകർന്നു
ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരിക സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് 12 കിലോമീറ്റർ താഴ്ചയിൽ (7 മെയിൽ) ആണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് കൂടുതൽ ശക്തമായി…
Read Moreലോക ചെസ് ചാമ്പ്യനായി ചൈനയുടെ ഡിങ് ലിറന്‍
കസാഖ്സ്ഥാൻ: ലോക ചെസ് ചാമ്പ്യനായി ചൈനയുടെ ഡിങ് ലിറന്‍. ടൈബ്രേക്കറില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയെ പരാജയപ്പെടുത്തിയാണ് ഡിങ് ലിറന്‍ ചാമ്പ്യനായത്. പതിനാലാം ഗെയിമും സമനിലയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് കടന്നത്. ടൈബ്രേക്കറിലും ആദ്യ മൂന്ന് ഗെയിമും സമനിലയിലായെങ്കിലും നാലാം ഗെയിമില്‍ ഡിങ് ലിറന്‍ ജയം നേടി. നേട്ടം സ്വന്തമാക്കുന്ന ആദ്യ ചൈനീസ് താരമാണ് ഡിങ് ലിറന്‍. ഓപ്പണിങ് ഘട്ടത്തിൽ മികവ് നേടിയ ഡിങ് മധ്യഘട്ടത്തിൽ അവ്യക്തതകൾ നിറഞ്ഞ പൊസിഷനിലേക്ക് കളിയെ നയിച്ചു. സങ്കീർണതകളുടെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറി പൊസിഷൻ ലളിതവൽക്കരിക്കപ്പെട്ടപ്പോൾ സമയക്കുറവ് അനുഭവിച്ചിരുന്ന ഡിങ് ലിറൻ ബോർഡിൽ…
Read More