കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ! കൂടെ ബെംഗളൂരു എഫ്.സിയും.

കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പ്ലേഓഫിൽ കടന്നു. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്. ഇന്നത്തെ മൽസരത്തിൽ ഗോവയെ ചെന്നൈയിൻ 1 – 2 സ്കോറിൽ തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴി തുറന്നത്. 31 പോയിൻ്റുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫിന് മുൻപ് ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ട് കളി കൂടി ബാക്കിയുണ്ട്.

Read More

വനിതാ പ്രീമിയർ ലീഗ്, ആർസിബി പരിശീലകനായി ബെൻ സോയർ 

ബെംഗളൂരു: മാർച്ച് 4 മുതൽ ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായി ബെൻ സോയറിനെ നിയമിച്ചു. ആർ.സി.ബി.യുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായിരുന്നു ബെൻ സോയർ. സോയറിനൊപ്പം മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സനും വലിയ ഉത്തരവാദിത്തമുണ്ട്. ഹെസ്സൻ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ ആയിരിക്കും. ആർസിബി പുരുഷ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. അസിസ്റ്റന്റ് കൊച്ചായി സ്‌കൗട്ടിംഗ് മേധാവി മലോലൻ രംഗരാജനെ നിയമിച്ചു. മുൻ…

Read More

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെട്ടത്. 53ാം മിനിറ്റില്‍ കിങ്‌സ്‌ലി കോമനാണ് ബയേണിനായി ഗോള്‍ നേടിയത്. എംബപെയുടെ ഗോള്‍ വാറില്‍ നിഷേധിച്ചത് പിഎസ്ജിക്ക് തിരിച്ചടിയായി. മെസി, നെയ്മര്‍, എംബപെ ത്രയം കളത്തിലുണ്ടായിട്ടും പിഎസ്ജിക്ക് ഗോള്‍ മടക്കാനായില്ല. അതേസമയം പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാനോടും പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ബ്രാഹിം ഡയസാണ് മിലാന്റെ വിജയഗോള്‍ നേടിയത്.

Read More

സന്തോഷ് ട്രോഫി ടൂര്‍ണമെന്റ്; മഹാരാഷ്ട്രയ്ക്ക് എതിരെ കേരളം ഇന്നിറങ്ങും

ഒഡീഷ: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഇന്നിറങ്ങും മഹാരാഷ്ട്രയാണ് എതിരാളി. കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് പകല്‍ മൂന്നിനാണ് നിര്‍ണായകപോരാട്ടം. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയം അനിവാര്യം. തോല്‍വിയോ സമനിലയോ പുറത്തേക്കുള്ള വഴികാട്ടും. ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ചാമ്പ്യന്‍മാര്‍ നാലാംസ്ഥാനത്താണ്. ഗോവയോട് ജയിച്ചപ്പോള്‍ അവസാന കളിയില്‍ കര്‍ണാടകയോട് തോറ്റു.നാല് പോയിന്റുള്ള ഒഡിഷ, പഞ്ചാബ്, കര്‍ണാടക ടീമുകളാണ് കേരളത്തിന് മുന്നിലുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഗ്രൂപ്പില്‍നിന്ന് സെമിയിലേക്ക് യോഗ്യത നേടുക. ശേഷിക്കുന്ന മൂന്നിലും ജയിച്ചാല്‍ കേരളം അവസാന നാലുറപ്പിക്കും. മറിച്ചായാല്‍ തിരിച്ചടിയാകും. മഹാരാഷ്ട്രയ്ക്കുപുറമെ ഒഡിഷയുമായും പഞ്ചാബുമായുമാണ്…

Read More

സന്തോഷ്‌ ട്രോഫി, കേരളത്തിനു കർണാടകയോട് തോൽവി

ബെംഗളൂരു: സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻമാരായ കേരളത്തെ തോൽപ്പിച്ച് കർണാടക . മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം കർണാടകയോട് തോൽവി ഏറ്റുവാങ്ങിയത്. 20-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് കർണാടകയുടെ അഭിഷേക് ശങ്കർ വലയിലാക്കുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും പ്രതിരോധം കടന്ന് ഗോൾ കണ്ടെത്താൻ കർണാടക കേരളത്തെ അനുവദിച്ചില്ല.  നിരവധി തവണ മികച്ച അവസരങ്ങൾ കേരളത്തിനു മുന്നിൽ തുറന്നുവന്നു. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തോൽവിയോടെ ഗ്രൂപ്പ് ‘എ’യിൽ കർണാടക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കേരളം…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബെംഗളൂരു എഫ് സി ആരാധകരും ഏറ്റുമുട്ടി 

ബെംഗളൂരു: കണ്ഠിരവയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകർ തമ്മിൽ സംഘർഷം നടന്നു. അംഗത്വത്തിൽ നോർത്ത് ലോവർ സ്റ്റാൻഡിലും നോർത്ത് അപ്പർ സ്റ്റാൻഡിലും ആണ് സംഘർഷം ഉണ്ടായത്. ബെംഗളൂരു എഫ് സി ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തല്ലുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ ബെംഗളൂരു എഫ് സി ആരാധകർ ഇത് ബെംഗളൂരു സിറ്റി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു.…

Read More

ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. 1-0നായിരുന്നു ബെംഗളൂരുവിന്റെ ജയം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. കളം നിറഞ്ഞ് കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ബെംഗളൂരു അഞ്ചാമതാണ്.

Read More

ഐഎസ്എൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് 

ബെംഗളൂരു: ഐഎസ്‌എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 32-ാം മിനുറ്റില്‍ റോയ് കൃഷ്‌ണ വല ചലിപ്പിച്ചതോടെ ബിഎഫ്‌സിയുടെ മുന്‍തൂക്കത്തോടെ 1-0ന് ആദ്യപകുതി അവസാനിച്ചു. സീസണില്‍ റോയിയുടെ അഞ്ചാം ഗോളാണിത്. ഹാവി ഫെര്‍ണാണ്ടസിന്‍റേതായിരുന്നു അസിസ്റ്റ്. വീണ്ടുമൊരിക്കല്‍ കൂടി മോശം പ്രതിരോധമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. സഹല്‍ അബ്‌ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഗോള്‍ബാറിനെ ഭേദിച്ചില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിസമയവും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ കഴിയാതെപോയി.

Read More

നാഗ്പൂര്‍ ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് ആധിപത്യം

നാഗ്പൂര്‍ ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക്  ആധിപത്യം. ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 177 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. 56 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും അകൗണ്ട് തുറക്കാതെ രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസിലുള്ളത്. രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പതിനഞ്ചാം അര്‍ധ സെഞ്ച്വറിയാണിത്. 20 റണ്‍സ് നേടിയ കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ രോഹിത് – രാഹുല്‍ സഖ്യം 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത…

Read More

മഞ്ഞക്കടൽ ആകാൻ ഒരുങ്ങി കണ്‌ഠീരവ സ്റ്റേഡിയം

ബെംഗളൂരു: ബെംഗളൂരു എഫ്സിക്കെതിരായ നിർണായക മത്സരത്തിൽ കണ്‌ഠീരവ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കാൻ വിപുലമായ പരിപാടികളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായിമ മഞ്ഞപ്പട. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിലെ നോർത്ത് അപ്പർ സ്റ്റാൻഡിലാണ് മഞ്ഞപ്പടയുണ്ടാവുക. മത്സരത്തിലെ ഭൂരിഭാഗം ടിക്കയറ്റുകളും ഇതിനോടകം വിറ്റുതീർന്നു. കണ്‌ഠീരവയിൽ ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളെ വെല്ലുന്ന പിന്തുണ ലഭിച്ച മുൻ സീസണിലെ പതിവ് ആവർത്തിക്കാൻ ഒരുങ്ങുകയാണ് മഞ്ഞപ്പട ബെംഗളൂരു വിങ് ബ്ലാസ്റ്റേഴ്സിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള 3 സ്പെഷ്യൽ ബാനറുകളുടെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് മഞ്ഞപ്പട ബെംഗളുരു വിങ് എക്സിക്യൂട്ടീവ് വിങ്…

Read More