കുറെ കാലമായി കേള്‍ക്കുന്ന ബി.എം.ടി.സി സ്മാര്‍ട്ട്‌ കാര്‍ഡ്‌ പദ്ധതി ഇന്ന് നിലവില്‍ വരും;മജെസ്റ്റിക്-കാടുഗോടി റൂട്ടില്‍ ഇന്ന് മുതല്‍ സ്മാര്‍ട്ട്‌ കാര്‍ഡ്‌ ഉപയോഗിക്കാം.

ബെംഗളൂരു : ബിഎംടിസിയുടെ മജസ്റ്റിക്–കാഡുഗോഡി റൂട്ടിലെ വായുവജ്ര എസി ബസുകളിൽ(റൂട്ട് നമ്പർ:വി335ഇ) ഇന്നു മുതൽ സ്മാർട് കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. പണത്തിനു പകരം കാർഡുപയോഗിച്ച് യാത്ര ചെയ്യാവുന്ന സ്മാർട് കാർഡ് പദ്ധതി ഇതേ റൂട്ടിലെ തിരഞ്ഞെടുത്ത 100 യാത്രക്കാരിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇതു വിജയകരമായതോടെയാണ് ഇന്നു മുതൽ ഈ റൂട്ടിൽ ഇ–പഴ്സ്(സ്മാർട് കാർഡ്) ഏർപ്പെടുത്തുന്നതെന്ന് ബിഎംടിസി അറിയിച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

മജസ്റ്റിക് കെംപഗൗഡ ബസ്‌സ്റ്റേഷൻ, ഡൊംളൂർ ടിടിഎംസി, ഐടിപിഎൽ ടിടിഎംസി എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്ന് യാത്രക്കാർക്ക് ഇ–പഴ്സ് വാങ്ങാം. പരമാവധി പതിനായിരം രൂപ വരെ റീചാർജ് ചെയ്യാവുന്ന ഇ–പഴ്സ് റു–പേ സൗകര്യമുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഷോപ്പിങ്ങിനും ഉപയോഗിക്കാം. ഫോട്ടോ പതിച്ചിട്ടുള്ളതിനാൽ ബിഎംടിസി സ്മാർട് കാർഡ് ഉള്ളവർ ബസിൽ വേറെ തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടതില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
[masterslider id="10"]

Related posts