കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കി.

ബെംഗളൂരു :കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇന്നലെ പുലർച്ചെ 04.37 മുതൽ 07.49 വരെ കെംപെഗൗഡ വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചു. ഒൻപതു സർവീസുകൾ റദ്ദാക്കി. ബ്രിട്ടിഷ് എയർവേയ്സ്, എമിറേറ്റ്സ്, ഇൻഡിഗോ, ജെറ്റ് എയർവെയ്സ് വിമാനങ്ങൾ ചെന്നൈ വഴി തിരിച്ചുവിട്ടു. ബെംഗളൂരുവിൽ എത്തേണ്ടിയിരുന്ന 28 വിമാനങ്ങളും ഇവിടെനിന്നു തിരിക്കേണ്ട 55 വിമാനങ്ങളും വൈകി. ഉച്ചയ്ക്കു രണ്ടിനു ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടെത്തി രണ്ടരയ്ക്കു മടങ്ങേണ്ട വിമാനം വൈകിട്ട് 6.45ന് എത്തി 7.10നു തിരിച്ചുപോകുംവിധം പുനഃക്രമീകരിച്ചു.

സ്പൈസ് ജെറ്റിന്റെ ബെംഗളൂരു–കോഴിക്കോട് വിമാനം തിങ്കളാഴ്ച പകൽ 11നു കോഴിക്കോട്ടു തകരാറിലായതും യാത്രക്കാർക്കു ദുരിതമായി. ഈ വിമാനം തുടർ സർവീസായി ചെന്നൈയിലേക്കു പോകേണ്ടതായിരുന്നു. വിമാനം പ്രശ്നം പരിഹരിച്ചു പുലർച്ചെ രണ്ടരയ്ക്കാണു ചെന്നൈയിലേക്കു പുറപ്പെട്ടത്.

  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?
[masterslider id="10"]

Related posts

Click Here to Follow Us