കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്നാട് ബിജെപി അധ്യക്ഷൻ 

ബെംഗളൂരു : കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി നേതാവ് അണ്ണാമലൈ. ഇരുകൈകളുമില്ലാതെ നീന്തലിൽ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയ വിശ്വാസം കെ.എസിന്റെ കഥ പറയുന്ന ചിത്രത്തിൽ നീന്തൽ പരിശീലകനാണ് അണ്ണാമലൈ എത്തുന്നത്. ‘അറബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അണ്ണാമലൈ അഭിനയിക്കുന്ന എല്ലാ രംഗങ്ങളും ഇതിനോടകം ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു.

ചിത്രത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ രാജ്‌കുമാർ റാവു ബിജെപി നേതാവിനെ സമീപിച്ചപ്പോൾ തന്നെ യാതൊരു മടിയും കൂടാതെ അണ്ണാമലൈ സമ്മതിക്കുകയായിരുന്നു. കൂടാതെ പ്രതിഫലം വാങ്ങാതെയാണ് അറബിയിൽ അദ്ദേഹം അഭിനയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

2013ല്‍ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കര്‍ക്കല സബ് ഡിവിഷനില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടന്‍റായാണ് അണ്ണാമലൈ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 2015 ല്‍ പോലീസ് സൂപ്രണ്ടന്‍റായി സ്ഥാനക്കയറ്റം ലഭിച്ചു. 2018 ല്‍ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ച അണ്ണാമലൈ തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ പ്രശസ്‌തി നേടി. 2019 ല്‍ പോലീസില്‍ നിന്ന് രാജിവച്ച അദ്ദേഹം 2020 ല്‍ ബിജെപിയില്‍ ചേര്‍ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts