തിരക്കൊഴിഞ്ഞ് ബസ് സർവീസുകൾ

ബെംഗളൂരു ∙ വിഷു, ഈസ്റ്റർ  അവധിക്ക്ശേഷം ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്വിഫ്റ്റ് ബസുകളുകളിൽ സീറ്റുകൾ കാലി.

നാട്ടിൽ നിന്ന് തിരിച്ചുള്ള ബസുകളിൽ 20 വരെ തിരക്കുണ്ട്. കൂടുതൽ ബസുകൾ ഈ മാസം അവസാനം പുറത്തിറങ്ങും.

എസി സെമി സ്‌ളീപ്പർ ബസുകളും നോൺ എസി ഡീലക്സ് ബസുകളുമാണ് ഇനി സംസ്ഥാനാന്തര സർവീസിനായി പുതുതായി എത്തുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് കേരള ആർടിസി സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ അറിയിച്ചു. 7 വർഷം സർവീസ് പിന്നിട്ട ഡീലക്സ്, എക്സ്പ്രസ് ബസുകൾക്ക് പകരമാണ് പുതിയ ബസുകളെത്തുക.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്ന് നിലവിൽ 7 സ്വിഫ്റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 2 വീതം സ്‌ളീപ്പർ സർവീസുകളും കോഴിക്കോടേയ്ക്ക് രണ്ടും പത്തനംതിട്ടയിലേക്ക് ഒരു എസി സെമി സ്‌ലീപ്പർ സർവീസുമാണ് ആരംഭിച്ചത്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച കോട്ടയം സർവീസ് ഇതുവരെയും ഓടി തുടങ്ങിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts