മദ്യപിച്ചുണ്ടായ വഴക്കിനിടെ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

CRIME

ബെംഗളൂരു: മഹാദേവപുരയിൽ വ്യാഴാഴ്ച രാത്രി മദ്യപിച്ചുണ്ടായ വഴക്കിനിടെ 23 കാരനായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി.

കാവേരി നഗർ സ്വദേശിയായ സന്തോഷ് ബാറിൽ നടന്ന പാർട്ടിക്കിടെ സുഹൃത്തുക്കളുമായി വഴക്കിട്ടു. ശശികുമാർ എന്ന സുഹൃത്തിന്റെ ഗ്ലാസിൽ നിന്ന് കുടിച്ചതാണ് തർക്കത്തിന് വഴിയൊരുക്കിയത്.

കുറച്ച് സമയത്തിന് ശേഷം സംഘം ബാറിൽ നിന്ന് ഇറങ്ങിയെങ്കിലും തെരുവിൽ വീണ്ടും വഴക്ക് തുടങ്ങി. കുമാറും മറ്റൊരു സുഹൃത്തായ ശ്രീധറും ചേർന്ന് സന്തോഷിനെ ആക്രമിക്കുകയായിരുന്നു. പൊട്ടിയ മദ്യക്കുപ്പിയെടുത്ത് കുമാർ സന്തോഷിന്റെ കഴുത്തിലും വയറിലും കുത്തി.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

സന്തോഷിന്  രക്തസ്രാവം തുടങ്ങിയതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാർ രാത്രി 10 മണിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സന്തോഷ് മരിച്ചത്. കുമാറിനെയും ശ്രീധറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts