സഹപാഠിക്ക് വേണ്ടി ട്രെയിൻ വൈകിപ്പിക്കാൻ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി

ബെംഗളൂരു : ഓൺലൈൻ ഗെയിമിൽ തനിക്കൊപ്പം മുഴുകിയ സഹപാഠിക്ക്‌ വേണ്ടി പുറപ്പെടുന്ന ട്രെയിൻ വൈകിപ്പിക്കാൻ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി.

മാർച്ച് 30 ഉച്ചക്ക് 2 .30 നാണ് യെലഹങ്ക സ്റ്റേഷനിൽ ബോംബ് വെച്ചതായുള്ള ഫോൺ സന്ദേശം ലഭിക്കുന്നത് തുടർന്ന് സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഭീഷണിയെ തുടർന്ന് പല ട്രെയിനുകളും ഒരു മണിക്കൂറിലധികം വൈകുകയും ചെയ്തു.

  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,

സന്ദേശം ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് ഫോൺ നമ്പർ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചു, തുടർന്ന് യെലഹങ്ക വിനായക നഗറിലെ വീട്ടിൽ നിന്നാൽ ഫോൺ കാൾ വന്നതെന്ന് കണ്ടെത്തി. വൈകാതെ കാച്ചേഗുണ്ട എസ്പ്രസ്സിൽ തന്റെ സഹപാഠിയെ പുറപ്പെടുന്നത് വൈകിപ്പിക്കാൻ ആണ് ഭീഷണി മുഴക്കിയതെന്ന് വിദ്യാർത്ഥി കുറ്റം സമ്മതിച്ചു.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

വിദ്യാർത്ഥിയെ കൗൺസലിംഗിന് ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
[masterslider id="10"]

Related posts