ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോൾ രഹിത സമനില.

ആദ്യ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സും ജെംഷെഡ്പൂരും പക്ഷെ കൊച്ചിയിലെ  മുപ്പത്തി ആറായിരം കാണികളുടെ മുൻപിൽ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കളി അവസാനിപ്പിക്കുക ആയിരുന്നു. കളിയുടെ ഭൂരിഭാഗം സമയത്തും ബോൾ കയ്യിൽ വച്ച ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് പക്ഷെ മികച്ച അവസരങ്ങൾ ഉണ്ടാകുന്നതിൽ പരാജയപ്പെട്ടു. അതേസമയം  ജെംഷെഡ്പൂരിനു കിട്ടിയ അവസരങ്ങൾ മുതലാകാനും അവർക്കു ആയില്ല, ബ്ലാസ്റ്റേഴ്‌സ് ഗോളി രാഹുബ്ക്ക യുടെ മിന്നുന്ന സേവുകളാണ് ബ്ലാസ്റ്റേഴ്സിന് സമനിലയുമായി രക്ഷപെടാൻ സഹായിച്ചത്. ടൂർണമെന്റിലെ ഇതേവരെ ഇറങ്ങിയ ഏക വിദേശ ഗോളി എന്ന നിലക്ക്ഒത്ത പ്രകടനം തന്നെ അദ്ദേഹം നടത്തി. നല്ല റിഫ്ലെക്സും പന്തടക്കവും പ്രകടിപ്പിച്ചു വിമർശകരിൽ നിന്നും കയ്യടി ഏറ്റു വാങ്ങിയാണ് രാഹുബ്ക്ക കളം വിട്ടത്.രണ്ടു ടീമിന്റെയും ആദ്യ മത്സര ഫലവും ഗോൾ രഹിത സമനില ആയിരുന്നു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

റെനെയുടെ അറ്റാക്കിങ് ഫുട്ബോൾ പ്രതീക്ഷിച്ചു വന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ ആയിരുന്നു ഫലം. തുടക്കത്തിൽ തന്നെ വലതു വിങ്ങിൽ നിന്നും ഫാർപോസ്റ്റിലേക്കുള്ള ഹ്യൂമേട്ടന്റെ ഒരു നല്ല ക്രോസ്സ് ഡിഫെൻഡേഴ്സിനെ കബളിപ്പിച്ചു വിനീതിനെ തേടി പിടിച്ചെങ്കിലും. വിനീതിന്റെ ഹെഡഡർ പുറത്തേക്കു പോകുകയായിരുന്നു. കഴിഞ്ഞ കളിയിൽ നിന്നും വ്യത്യസ്തമായി ജാക്കി ചന്ദിനെ കളിപ്പിച്ചു മിലൻ സിങിനെ പുറത്തിരുത്തിയ കോച്ച് ഫോർമേഷനിൽ മാറ്റം ഒന്നും വരുത്തിയില്ല. കോപ്പെൽ ആശാൻ സമി ഡൗട്ടിയെ പുറത്തിരുത്തി ബെൽഫോർട്ടിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ജാക്കിചന്ദ്  വിങ്ങിൽ കളിച്ചപ്പോൾ  പെകൂസൻ  മിഡ്‌ഫീൽഡിലെ ചുമതല ആറാട്ടക്കൊപ്പം പങ്കുവച്ചു. എന്നാലും ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് ഫോർവേഡ്‌സിന് സമയാസമയങ്ങളിൽ ബോൾ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ കളിയെക്കാൾ ബെർബയുടെ പ്രകടനം മെച്ചപ്പെട്ടപ്പോൾ മറ്റുള്ളവരിൽ നിന്നൊന്നും ശ്രെദ്ധേയമായ ഒരു പ്രകടനം ഉണ്ടായില്ല.  ഇടതു വിങ്ങിലൂടെ ലാൽറുത്താര മുന്നേറ്റങ്ങൾ നടത്തിയെങ്കിലും, വലതു വിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് അറ്റാക്കേ നടത്തിയില്ല എന്ന് പറയാം.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

പോൾ രാഹുബ്ക്ക ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങിയ മത്സരത്തിൽ പക്ഷെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത് മെഹ്താബ് ഹുസൈന് ആണ്, എവേയ് മത്സരത്തിൽ ഒരു പോയിന്റ് ലഭിച്ചതിൽ സന്തോഷം താരം വെളിപ്പെടുത്തി. മികച്ച യുവ താരത്തിനുള്ള അവാർഡ്  ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളി കഴിഞ്ഞവശം തന്നെ ഡ്രസിങ് റൂമിലേക്ക് പോയപ്പോൾ,  മുൻ ബ്ലാസ്റ്റേഴ്‌സ് താരം  ബെൽഫോഡ് ആരാധകർ സമ്മാനിച്ച മഞ്ഞ ജേർസി അണിഞ്ഞു മഞ്ഞ ക്യാപ്പും വച്ച് ഗ്രൗണ്ട് ചുറ്റിയിട്ടാണ് പോയത്. എന്തായാലും ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും, മുംബൈ ക്കെതിരെ കൊച്ചിയിൽ  ഡിസംബർ മൂന്നിനാണ് കേരളത്തിന്റെ അടുത്ത മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us