കാനഡയിലെ മലയാളി കഞ്ചാവ് ബിസിനസുകാർ

കാനഡയില്‍ വ്യത്യസ്തമായ ബിസിനസ് സംരംഭം തുടങ്ങി വിജയിപ്പിച്ച രണ്ട് മലയാളി യുവാക്കളാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കിരണ്‍ സേവ്യറും പത്തനംതിട്ട സ്വദേശി അനന്തു മോഹനും. ഇവരുടെ ബിസിനസ്‌ എന്തെന്ന് കേട്ടാൽ ആരും ഒന്നു നെറ്റി ചുളിച്ചു പോകും ആദ്യം. കാരണം എന്തെന്നാൽ ഇന്ത്യയില്‍ ഇനിയും നിയമവിധേയമാക്കിയിട്ടില്ലാത്ത കാനബിസാണ് ഇരുവരുടെയും ബിസിനസ് സംരംഭം.

പഠനത്തിനായി കാനഡയില്‍ എത്തിയ ഇവര്‍ രാജ്യത്ത് കാനബീസ് ലീഗലൈസ് ചെയ്തതിന് പിന്നാലെ ഏറ്റവും പുതിയ ബിസിനസ് സംരംഭമെന്ന നിലയില്‍ ആ മേഖലയിലേക്ക് കടക്കുകയായിരുന്നു. കാനബിസിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കാനായി ഒരു ഓണ്‍ലൈന്‍ കോഴ്സും ചെയ്തു ,ഒപ്പം കാനബീസിനെ കുറിച്ചുള്ള സെമിനാറുകള്‍, പേപ്പര്‍ പ്രസന്‍റേഷനുകള്‍ എന്നിവ അറ്റന്‍റ് ചെയ്യുകയും നിരവധി റിസര്‍ച്ച്‌ വര്‍ക്കുകളുടെ ഭാഗമാകുകയും ചെയ്തതിലൂടെയാണ് തങ്ങൾ ഇവിടേക്ക് എത്തിയതെന്ന്  കിരണും അനന്തുവും പറയുന്നു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

‘ദി ഹെമ്ബയര്‍’ എന്നാണ് കഞ്ചാവ് സംരഭത്തിന്റെ പേര്. 2021 ഓഗസ്റ്റ് 13നാണ് ‘ദി ഹെമ്ബയര്‍’ എന്ന റീട്ടൈല്‍ ഷോപ്പ് ഇവര്‍ ആരംഭിക്കുന്നത്. കഞ്ചാവ് ബിസിനസിലേക്ക് കടക്കുന്നെന്ന് അറിഞ്ഞപ്പോള്‍ നാട്ടിലുള്ളവര്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും കാനഡയിലെ സര്‍ക്കാര്‍ ഈ വ്യവസായത്തെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് അറിയിച്ചപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായെന്നും കിരണ്‍ വ്യക്തമാക്കുന്നു. ഇവിടെ സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉല്‍പ്പാദനത്തിനും ഉപയോഗത്തിനുമെല്ലാം നിയന്ത്രണങ്ങളുണ്ടെന്നും യുവാക്കള്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts