20 കെയ്സ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ നിന്ന് വന്‍ ലഹരി വേട്ട. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. 1100 ഗ്രാം കഞ്ചാവ്, 20 കേയ്‌സ് കര്‍ണാടക മദ്യം, 9 ചാക്കുകളിലായി പാന്‍പരാഗ് ഉള്‍പ്പെടെ വരുന്ന ലഹരിവസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇതോടൊപ്പം തന്നെ ലഹരിവസ്തുക്കള്‍ വിറ്റു കിട്ടിയത് എന്ന് കണക്കാക്കുന്ന മൂന്ന് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

പള്ളിക്കുന്നിലെ വാടക വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. വളപട്ടണം സ്വദേശിയായ എ നാസര്‍ എന്ന വ്യക്തിയാണ് അറസ്റ്റിലായത്.

മംഗലാപുരം പോലുള്ള സ്ഥലങ്ങളില്‍ ലഭിക്കുന്ന ഫ്രൂട്ടി പോലുള്ള പാക്കറ്റ് മദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇത്തരത്തിലുള്ള മദ്യം കേരളത്തില്‍ ലഭിക്കാത്തതിനാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള മദ്യത്തിന് മാര്‍ക്കറ്റ് കൂടുതലാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

മംഗലാപുരത്ത് നിന്നാണ് നാസര്‍ എന്ന വ്യക്തി ഇത്തരത്തില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നത്. മംഗലാപുരത്തുനിന്ന് സാധനങ്ങള്‍ എത്തിച്ചശേഷം കണ്ണൂരും പരിസരപ്രദേശങ്ങളിലും ഈ സാധനങ്ങള്‍ റിറ്റൈല്‍ ആയി വില്പന നടത്തി വരികയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts