ക്ലോറിൻ വാതക ചോർച്ച; കുട്ടികളടക്കം 40 പേർ ആശുപത്രിയിൽ.

ബെംഗളൂരു: ക്ലോറിൻ വാതകം ശ്വസിച്ച് കുട്ടികളടക്കം നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാദവഗിരിയിലെ റെയിൽവേ ക്വാർട്ടേഴ്സിലാണ് സംഭവം. സമീപത്തെ വാട്ടർ ഫിൽട്ടറിംഗ് യൂണിറ്റിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നതെന്നാണ് സംശയിക്കുന്നത്.

സ്‌കൂളിൽ നിന്ന് മടങ്ങുന്ന ഏതാനും കുട്ടികൾ ഉൾപ്പെടെ നിരവധി പ്രദേശവാസികക്ക് ഓക്കാനം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്തോടെയാണ് ഏവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10-15 വയസ് പ്രായമുള്ള കുട്ടികളെ ചെലുവമ്പ ആശുപത്രിയിലും മുതിർന്നവരെ റെയിൽവേ ആശുപത്രിയിലുമാണ് എത്തിച്ചത്.

  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

ഏതാനും പേരെ പിന്നീട് കെആർ ആശുപത്രിയിലേക്ക് മാറ്റിയതായും എല്ലാവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. വാതക ചോർച്ചയുണ്ടായ പ്രദേശം പോലീസും ഫയർഫോഴ്‌സും ചേർന്ന് അടച്ചുപൂട്ടിയതായും ഗതാഗതം തിരിച്ചുവിട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts