വീണ്ടും അരുംകൊല; തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു.

കണ്ണൂർ: കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലാണ് CPM പ്രവർത്തകൻ വെട്ടേറ്റ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.

  പുതിയ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ

ക്രൂരമായി വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

ഒരാഴ്ച മുമ്പ് പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി പി എം ബ‌ി ജെപി സംഘർഷമുണ്ടായിരുന്നു പിന്നാലെയാണ് ആക്രമണം. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us