ടി.വി കണ്ടതിന് പിതാവിന്റെ ശകാരം; 23-കാരൻ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് മരിച്ചു

ബെംഗളൂരു: ടെലിവിഷൻ കണ്ടതിന് പിതാവ് ശാസിച്ചതിനെത്തുടർന്ന് 23 കാരൻ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് മരിച്ചു. സയ്യിദ് സാഹിൽ എന്നയാളാണ് മരിച്ചത്, ജെജെ നഗറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) സഞ്ജീവ് പാട്ടീൽ അറിയിച്ചു .

ഞായറാഴ്ച രാവിലെ സയ്യിദ് പണിക്കുപോകാതെ ടി.വി. കാണുന്നതുകണ്ട പിതാവ് ശാസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു തുടർന്ന് പിതാവ് മകളുടെ വീട്ടിലേക്കുപോയി. ഇതേത്തുടർന്ന് സയ്യിദ് അടുക്കളയിൽ പോയി കത്തിയെടുത്ത് സ്വയം കുത്തിപ്പരിക്കേൽപ്പിക്കുകയും ഇനിയുംതന്നെ വഴക്കു പറഞ്ഞാൽ കുത്തി മരിക്കുമെന്ന് സയ്യിദ് അമ്മയെ അറിയിച്ചു.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

ഭയന്നുപോയ അമ്മ മുറിവിൽ വന്ന് സയ്യദിന് പ്രാഥമിക ചികിത്സ നൽകി. എന്നാൽ, അല്പനേരം കഴിഞ്ഞപ്പോൾ അടിവയറ്റിൽ അതികഠിന വേദനയനുഭവപ്പെട്ടതിനെത്തുടർന്ന് സയ്യിദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളായഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു, ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
[masterslider id="10"]

Related posts