ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: ബുധനാഴ്ച മോർഗൻസ് ഗേറ്റ് പരിസരത്തുള്ള വീട്ടിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ യുവാവ് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവറായി ജോലി നോക്കുകയായിരുന്ന നാഗേഷിനെയാണ് വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാഗേഷിന്റെ ഭാര്യ വിജയലക്ഷ്മി (26), മകൾ സ്വപ്ന (8), മകൻ സമർത് (4) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണു നാഗേഷ് തൂങ്ങിമരിച്ചത്.

  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

സുനാഗ് ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം 15 ദിവസം മുമ്പാണ് ഇവിടെ വീട് വാടകയ്‌ക്കെടുത്തത്. ഡിസിപി ഹരിറാം ശങ്കർ, സിറ്റി കമ്മീഷണർ എൻ ശശികുമാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരുടെ സംഘവും സംഭവസ്ഥലത്തെത്തിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us