നേവി ലെഫ്റ്റനന്റ് കമാൻഡർ മുങ്ങിമരിച്ചു.

DROWN

ചെന്നൈ: സംസ്ഥാനത്തിന് സമീപം കോവളം ബീച്ചിലെ കടലിൽ 36 കാരനായ നേവി ലെഫ്റ്റനന്റ് കമാൻഡർ മുങ്ങിമരിച്ചു. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.

ന്യൂഡൽഹിയിൽ നിയമിതനായ ലെഫ്റ്റനന്റ് കമാൻഡർ ജെ ആർ സുരേഷും കുടുംബാംഗങ്ങളും തിങ്കളാഴ്ച തൊറൈപ്പാക്കത്തുള്ള ഭാര്യാപിതാവിന്റെ വീട്ടിൽ എത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച കോവളം ബീച്ചിലെത്തിയ കുടുംബം അവിടെയുള്ള സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

സുരേഷ് ഭാര്യയെയും മക്കളെയും കൂട്ടി കടപ്പുറത്തേക്ക് പോവുകയും കടലിൽ ഒറ്റയ്ക്ക് നീന്താൻ ഇറങ്ങുകയും ചെയ്തു.  കൂറ്റൻ തിരമാല കണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഇയാളെ വിവരമറിയിച്ചതിനെ തുടർന്ന് കരയിലേക്ക് നീന്താൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് തിരമാലയിൽ കുടുങ്ങിയത്.

വീട്ടുകാർ സഹായത്തിനായി നിലവിളിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾ കടലിൽ ചാടി സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ നാവികസേന രക്ഷാപ്രവർത്തനം നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts