കോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ

ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് തുക സംഭാവന ചെയ്തിരിക്കുന്നത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു.

ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും സംസ്ഥാനം ഉറപ്പുനൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts