വിവാദങ്ങൾക്ക് വിട. മയിൽ വറുത്തരച്ച കറി; പുതിയ വീഡിയോയുമായി ഫിറോസ് ചുറ്റിപാറ – വീഡിയോ

ഒത്തിരി വിവാദങ്ങൾ സൃഷ്‌ടിച്ച ഫിറോസ് ചുറ്റിപാറയുടെ യൂട്യൂബ് വീഡിയോയ്ക്ക് അപ്പ്രതീക്ഷിത ട്വിസ്റ്റോടെ ക്ലൈമാക്സ്, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്ലോഗ്ഗെർ ആണ് ഫിറോസ് ചുറ്റിപാറ, എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ 2 യൂട്യൂബ് വിഡിയോകൾ ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല.

താൻ മയിലിനെ വാങ്ങി കറി വെക്കാൻ പോവുന്നു എന്നുള്ള രീതിയിൽ അവസാനം പോസ്റ്റ് ചെയ്ത 2 യൂട്യൂബ് വീഡിയോ ആണ് വിവാദങ്ങൾ സൃഷ്ടിച്ചത്. കേരളത്തിൽ സാധിക്കാത്തത് കൊണ്ട് ഫിറോസ് ഇ വീഡിയോ ദുബായ് ആണ് ചിത്രീകരിക്കുക എന്നും പറഞ്ഞിരുന്നു. വീഡിയോ ഇറങ്ങിയത് മുതൽ ഒത്തിരി വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

മയിലിനെ കറി വെക്കാൻ പോവുന്നു എന്ന് പറഞ്ഞ അവസാനിപ്പിക്കാതെ തുടർന്നും മയിലിനെ വാങ്ങാൻ പോകുന്ന വിഡിയോകൾ ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫിറോസ് ഇന്ന് ഇറക്കിയ യൂട്യൂബ് വിഡിയോയിൽ കറി വെക്കാൻ എന്നവണ്ണം അടപ്പ് കൂട്ടി ഒരു മയിലിനെ കാണിച്ചു വിവരങ്ങൾ നൽകിയെങ്കിലും അവസാനമാണ് ഫിറോസ് ട്വിസ്റ്റ് പൊളിച്ചത്, താൻ വീഡിയോ ചെയ്യാൻ വേണ്ടി രസകരമായ ഒരു കണ്ടന്റ് ഉണ്ടാക്കിയത് മാത്രമാണെന്നും മയിലിനെ ദുബായ് ശൈഖിന്‌ സമ്മാനിക്കാൻ വാങ്ങിയതാണ് എന്നും കൂട്ടിച്ചേർത്തു . മയിലിനെ കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും താൻ എതിരാണെന്ന്  പറഞ്ഞു ചിക്കൻ കറി വെച് വീഡിയോ പര്യവസാനിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts