മടിവാളയിൽ കേരള രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ് – വീഡിയോ

cars seized

ബെംഗളൂരു: മടിവാള മരുതി നഗറിൽ നിന്നും കേരളം രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങൾ ഇന്ന് ബംഗളൂരു പോലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ നോ പാർക്കിംഗ് പ്രദേശത്തായിരുന്നു പാർക്ക് ചെയ്തിരുന്നത് എന്നാണ് പോലീസ് വാദം. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ കേടുപാടുകൾ സംഭവിക്കുന്ന രീതിയിലാണ് കൊണ്ടുപോകുന്നത്‌.

അവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക് ബോർഡുകൾ കാലപ്പഴക്കംമൂലം ദ്രവിച്ച സ്ഥിതിയിലായിരുന്നു. പുതിയതായി ഈ ഭാഗങ്ങളിലേയ്ക് വരുന്നവർക്ക്‌ കൃത്യമായ ട്രാഫിക് ബോർഡുകൾ ഇല്ലാത്തത് മൂലം പാർക്കിംഗ് ഏരിയ മനസിലാകാതെ ഒതുക്കി റോഡരികിൽ വാഹനം പാർക്കു ചെയ്യൽ ആണ് പതിവ്. ഇവിടെ നിന്നാണ് ഈ വാഹനങ്ങൾ ഇന്ന് പോലീസ് പിടിച്ചിരിക്കുന്നതു. പിടിച്ചെടുത്ത വാഹനങ്ങളിൽ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്

മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ആയതുകൊണ്ടുതന്നെ ബംഗളൂരുവിൽ ഏറ്റവും കൂടുതൽ കേരള ഹോട്ടലുകൾ ഉള്ളതും കേരള ഭക്ഷണം ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ ഒന്ന് മടിവാളയാണ്. നാട്ടിലേക്ക് പോകാൻ ഒട്ടുമിക്ക മലയാളികളും ബസ് കയറാൻ ആശ്രയിക്കുന്നതും ഈ മേഖലയിൽ തന്നെ. യാത്രാസൗകര്യം കൊണ്ടും ഭക്ഷണ സൗകര്യം കൊണ്ടും ഒട്ടനവധി മലയാളികൾ വന്നുപോകുന്ന ഈ ഭാഗത്ത് വരുന്നവർക്ക് വ്യക്തമായ പാർക്കിങ് സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിൽ വ്യക്തമായ പാർക്കിംഗ് ബോർഡുകളും, പാർക്കിംഗ് ഏരിയകളും അത്യാവശ്യവുമാണ് . അതിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം എന്നതാണ് ഈ പ്രദേശത്തെ മുഖ്യ ആവശ്യവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
[masterslider id="10"]

Related posts