നഗരത്തിൽ മയക്കുമരുന്നു ഫാക്ടറി കണ്ടെത്തി! 2 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു;സംഭവം ഇലക്ട്രോണിക് സിറ്റിയിൽ.

ബെംഗളൂരു : നഗരത്തിൽ ഒരു ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ 2 കോടിയോളം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

ഇലക്ട്രോണിക് സിറ്റിയിലെ ഫേസ് ഒന്ന് ചാമുണ്ഡി ലേഔട്ടിൽ  നടന്ന റെയ്ഡിൽ 4 കിലോഗ്രാം എം.ഡി.എം.എയുമായി നൈജീരിയൻ സ്വദേശിയാണ് അറസ്റ്റിലായത്.

വിദ്യാർത്ഥി വിസയിൽ നഗരത്തിൽ എത്തിയതിന് ശേഷം ഇയാൾ മയക്ക് മരുന്ന് നിർമ്മാണം തുടങ്ങുകയായിരുന്നു എന്ന് സി.സി.ബി. അറിയിച്ചു.

വീട് വാടകക്കെടുത്താണ് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്, നഗരത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ നിർമ്മിക്കാനാവശ്യമായ അസംസ്കൃത രാസ പദാർത്ഥങ്ങൾ ശേഖരിച്ചിരുന്നത്.

  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ

ഇതു വരെ നിരവധി ലഹരി വസ്തുക്കളുടെ കള്ളക്കടത്തുകൾ പിടിച്ചിരുന്നു എങ്കിലും നഗരത്തിൽ ആദ്യമായാണ് ഒരു ലഹരി നിർമ്മാണ യൂണിറ്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നതും റെയ്ഡ് നടത്തുന്നതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു
[masterslider id="10"]

Related posts

Click Here to Follow Us