സ്വൈപിങ് മെഷീൻ ഉപയോഗിച്ച് പിഴവാങ്ങി തുടങ്ങി;15 ദിവസത്തില്‍ കിട്ടിയത് 45 ലക്ഷം.

ബെംഗളൂരു ∙ ട്രാഫിക് നിയമലംഘനങ്ങൾക്കു ക്രെഡിറ്റ്– ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിഴയടയ്ക്കാൻ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ പിഡിഎ (പേഴ്സനൽ ഡിജിറ്റൽ അസിസ്റ്റൻസ്) സംവിധാനത്തിനു മികച്ച പ്രതികരണം. സ്വൈപിങ് മെഷീൻ ഉപയോഗിച്ച് പിഴയടയ്ക്കാൻ സാധിക്കുന്ന പിഡിഎ വഴി 15 ദിവസം കൊണ്ട് 38,610 പേരിൽ നിന്നായി 45 ലക്ഷത്തോളം രൂപയാണ് ട്രാഫിക് പൊലീസ് പിരിച്ചെടുത്തത്.

  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു

വേഗതയും സുതാര്യതയും നിറഞ്ഞ പിഡിഎ സംവിധാനം കുറ്റമറ്റതാക്കുമെന്ന് അഡീഷനൽ കമ്മിഷണർ(ട്രാഫിക്) ഹിതേന്ദ്ര പറഞ്ഞു. നോട്ട് പ്രതിസന്ധി നേരിട്ടതിനാൽ പണമായി പിഴയടയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് ട്രാഫിക് പൊലീസ് കാഷ്‌ലെസ് സംവിധാനമൊരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us