ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഈ മാസം കർണാടക ഹൈ കോടതിയുടെ പുതിയ ബെഞ്ചിന് മുന്നിലെത്തും. നിലവിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ സ്ഥലം മാറ്റാതെ തുടർന്നാണ് ഇത് പുതിയ ബെഞ്ചിന് മുന്നിൽ എത്തിയത്.

നിലവിലെ ബെഞ്ച് തന്നെ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കണം എന്ന് പുതിയ ബെഞ്ച് ആവശ്യപ്പെട്ടാൽ അത് പരിഗണിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകന് ഹൈകോടതി ഉറപ്പു നൽകി.ഒമ്പതു മാസത്തോളമായി ബിനീഷ് ജയിലിലാണ്, ഇനിയും വാദം നീട്ടികൊണ്ട് പോകരുതെന്നും എത്രയും വേഗം പരിഗണിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ആരോഗ്യ പ്രശ്നങ്ങൾ ഉള്ള തന്റെ പിതാവിനെ കാണണം എന്നുള്ള ബിനീഷിന്റെ വാദത്തെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേത്തിന്റെ അഭിഭാഷകൻ എതിർത്തു. ഈ ആഴ്ച അവധി ആയതിനാൽ അടുത്ത തികളാഴ്ചയെ കേസ് പരിഗണിക്കാനാകു എന്ന് ഹൈകോടതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
[masterslider id="10"]

Related posts