സംസ്ഥാന യുവജനോത്സവം ഇന്നും നാളെയും ഇന്ദിര നഗറില്‍.

ബെംഗളൂരു∙ കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കർണാടക സംസ്ഥാന യുവജനോൽസവം നാളെയും 27നും ഇന്ദിരാനഗറിലെ കൈരളി നികേതൻ ക്യാംപസിൽ നടക്കും. മൂന്നു വേദികളിലായി നടക്കുന്ന യുവജനോൽസവം രാവിലെ പത്തിനു പി.സി.മോഹൻ എംപി ഉദ്ഘാടനം ചെയ്യും.

കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മൂന്നു വിഭാഗങ്ങളിലായി 18 ഇനങ്ങളിലാണു മൽസരം. മൂന്നു വിഭാഗങ്ങളിലും  കലാപ്രതിഭയെയും തിലകത്തെയും തിരഞ്ഞെടുക്കുമെന്നു ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി പി.കെ.മുകുന്ദൻ എന്നിവർ അറിയിച്ചു.ഞായറാഴ്ച വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം മോഹിനിയാട്ടം നർത്തകി ഗോപിക വർമ ഉദ്ഘാടനം ചെയ്യും. ഫോൺ:  9845222688, 9035019530.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us