മൈസൂരു റോഡ്- കെങ്കേരി നമ്മ മെട്രോ സർവ്വീസ് ജൂലൈയിൽ.

ബെംഗളൂരു : മൈസൂരു റോഡ്- കെങ്കേരി റീച്ചിൽ നമ്മ മെട്രോയുടെ സർവ്വീസ് ജൂലൈയിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.

7.53 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ നിർമ്മാണത്തിന് 1560 കോടി രൂപ ചെലവ് വന്നു. ഇതിൽ 360 കോടി സ്ഥലം ഏറ്റെടുപ്പിന് നഷ്ടപരിഹാരമായി നൽകി.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

രണ്ട് ദിവസം മുൻപാണ് മുഖ്യമന്ത്രി പുതിയ പാതയിൽ വിധാൻ സൗധ മുതൽ കെങ്കേരി വരെ യാത്ര ചെയ്തത്.

മന്ത്രിമാരായ ആർ.അശോക, ബസവരാജ ബൊമ്മെ, എസ് ടി സോമശേഖർ എന്നിവരും കൂടെയുണ്ടായിരുന്നു.

രാജരാജേശ്വരി നഗർ,നായന്തന ഹളളി സ്റ്റേഷനുകളിൽ ഇറങ്ങിയ മുഖ്യമന്ത്രി നിർമാണ പ്രവൃത്തികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts