ബി.ബി.എം.പിക്ക് വിവിധ സംഘടനകളിൽ നിന്ന് സംഭാവനയായി ലഭിച്ചത് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ.

 ബെംഗളൂരു: മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 10 ദിവസത്തിന് ശേഷം ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികക്ക് വിവിധ സംഘടനകളിൽ നിന്ന് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവനയായി ലഭിച്ചു.

ഞങ്ങൾക്ക് ഇതുവരെ നല്ല പ്രതികരണമാണ് ലഭിച്ചത്, കൂടാതെ നിരവധി പ്രപ്പോസലുകൾ കൂടി പരിശോധിച്ച് വരുകയാണ്, ” എന്ന് പദ്ധതിയുടെ ചുമതലയുള്ള ഓഫീസർ (ജോയിന്റ് കമ്മീഷണർ എസ്‌ഡബ്ല്യുഎം) സർഫരാസ് ഖാൻ പറഞ്ഞു.

  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ

കോവിഡ് കെയർ സെന്ററുകളിലും (സിസിസി) ട്രയേജ് സെന്ററുകളായി പരിവർത്തനം ചെയ്ത പ്രസവ ആശുപത്രികളിലും ആയി 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു.

ഇന്ത്യയുടെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ ആക്റ്റ് ഗ്രാന്റ്സ് ഇന്നുവരെ 616 കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. കെ‌എ‌എ‌എഫ്, ഗിവ് ഇന്ത്യ ഫൌണ്ടേഷൻ , ഫോർ‌വേഡ് ഫൌണ്ടേഷൻ, ലാലാമോവ് ഇന്ത്യ എന്നിവരാണ് സംഭാവന ചെയ്ത മറ്റുള്ളവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമിയിൽ 'ഹൈ വോൾട്ടേജ്' പോരാട്ടം; സ്റ്റേഡിയത്തിന് പുറത്ത് പോലീസ് വലയിൽ 8 പേർ
[masterslider id="10"]

Related posts

Click Here to Follow Us