നഗരത്തിൽ നിന്നും മംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്.

മംഗളൂരു: വിശ്വസനീയമായ യഥാർത്ഥ  കാരണം ഉണ്ടെങ്കിൽ മാത്രമേ ബെംഗളൂരു നഗരത്തിൽ നിന്ന്  യാത്ര ചെയ്യുന്നവരെ മംഗളൂരുവിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളു എന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ വ്യക്തമാക്കി.

നഗരത്തിനുള്ളിൽ പൊതുജനങ്ങൾക്ക് മേൽ ബലപ്രയോഗം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു, ചെക്ക്പോസ്റ്റുകളിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട് എന്നും മാനുഷികമായ അടിസ്ഥാനത്തിൽപ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. റെയിൽ‌വേ സ്റ്റേഷനുകളിൽ‌ നിന്നും എയർപോർട്ടുകളിൽ നിന്നുംവരുന്ന യാത്രികർക്ക് ടിക്കറ്റുകൾ തന്നെ പാസായി ഉപയോഗിക്കാവുന്നതാണ്. നിയമലംഘനം ഉണ്ടായാൽപോലീസ് കേസെടുക്കുകയും വാഹനങ്ങൾ‌ പിടിച്ചെടുക്കുകയും ചെയ്യുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

എന്നാൽ ഭൂരിപക്ഷം ആളുകളും സർക്കാർ ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts