തമിഴ്‌നാട്ടിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗൻ; അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി.

തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍.മെയ്​ 10 മുതല്‍ മെയ്​ 24 വരെയായിരിക്കും ലോക്​ഡൗണ്‍. തിങ്കളാഴ്​ച പുലര്‍ച്ചെ നാല്​ മണിക്ക്​ തുടങ്ങുന്ന ലോക്​ഡൗണ്‍ മെയ്​ 24ന്​ നാല്​ മണി വരെ നീളും.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും.

തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് നിയന്ത്രണം.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

രോ​ഗവ്യാപനം രൂക്ഷമായതോടെ ഇതിനോടകം നിരവധി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts