സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ; കൂടുതലും ബാധിക്കുന്നത് കൗമാര പ്രായക്കാർക്ക്!!

ബെംഗളൂരു: രാജ്യം കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുന്നതിനിടെ സംസ്ഥാനത്ത് മൂന്നാം തരംഗവും ഉണ്ടായേക്കാമെന്ന് ടെക്‌നിക്കൽ അഡ്വൈസറി കമ്മിറ്റി (TAC) മേധാവി ഡോ. എം കെ സുദർശൻ.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം മെയ് മാസത്തിൽ മൂർധന്യാവസ്ഥയിൽ എത്തുകയും ജൂലൈ മാസത്തിൽ അത് ക്രമാതീതമായി കുറയുകയും, 2021 ഒക്ടോബർ-നവംബർ മാസത്തിൽ കോവിഡ് മൂന്നാം തരംഗം നേരിടേണ്ടി വരുമെന്നും  അദ്ദേഹം വെളിപ്പെടുത്തി.

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ

കേവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ മുതിർന്ന പൗരൻമാർ സുരക്ഷിതരായിരിക്കുമ്പോൾ, വാക്സിനേഷൻ പൂർത്തിയായിട്ടില്ലാത്ത പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കോവിഡിന്റെ മൂന്നാം തരംഗം കൂടുതൽ അപകടകാരിയെന്ന് അദ്ദേഹം കൂട്ടിചേർത്തു.

കോവിഡിന്റെ മൂന്നാം തരംഗം തടയാനുളള തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കണമെന്നും മതപരമായ ഒത്തുചേരലുകൾ, രാഷ്ട്രീയ റാലികൾ, മേളകൾ എന്നിവക്ക് 2021 ഡിസംബർ മാസം വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കോവിഡ് 19 എക്സ്പർട്ട് കമ്മിറ്റി മേധാവി ഡോ.സി.എൻ. മഞ്ജുനാഥ് അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us