15 ദിവസത്തെ ലോക്ക് ഡൗൺ ആവശ്യം : മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.

ബെംഗളൂരു : കോവിഡ് രോഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 15 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്.നേതാവുമായ എച്ച്.ഡി.കുമാരസ്വാമി ഗവർണർ വിളിച്ചു കൂട്ടിയ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ അറിയിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണം.

അതേ സമയം കോവിഡ് സാങ്കേതിക സമിതി നിർദ്ദേശിക്കുകയാണെങ്കിൽ ലോക്ക് ഡൗൺ നടത്താമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാകക്ഷി നേതാവുമായ സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിക്കണം.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ഗവർണർക്ക് ഇത്തരം ഒരു യോഗം വിളിക്കാൻ അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനി, ഞായർ ലോക്ക് ഡൗൺ നടത്തണമെന്ന് നിയമസഭാ കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊരട്ടി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നു, മന്ത്രിസഭ ചേർന്ന് തീരുമാനമെടുക്കും,

സാഹചര്യങ്ങൾ നേരിടാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

സർക്കാർ തീരുമാനം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts