ട്രമ്പ് കാർഡിറക്കി കേരള ആർടിസി; സ്വാതന്ത്ര്യദിന അവധിക്കുള്ള ഏഴ് സ്പെഷൽ സർവ്വീസുകൾ ഒരു മാസം മുൻപ് തന്നെ പ്രഖ്യാപിച്ചു, റിസർവേഷൻ തുടങ്ങി.

ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്ക്  ബെംഗളൂരുവിൽ നിന്നുള്ള ആദ്യ ഘട്ട സ്പെഷൽ സർവ്വീസുകൾ കേരള ആർടിസി പ്രഖ്യാപിച്ചു.ആഗസ്റ്റ് 11 ന് ബെംഗളൂരുവിൽ നിന്ന് ഏഴു സ്പെഷൽ സർവ്വീസുകളാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ് നടത്തുക.

തിരിച്ച് ആഗസ്റ്റ് 15 ന് അഞ്ച് സ്പെഷൽ സർവീസുകളുമുണ്ട്. സ്പെഷൽ സർവീസുകളിലെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.ഇവയിലെ ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ഓഗസ്റ്റ് 11 ന് :

രാത്രി 8:20 ന് ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ,മാനന്തവാടി വഴി

രാത്രി 9.45 ന് ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ്, മാനന്തവാടി വഴി

രാത്രി 11:55 ബെംഗളൂരു-ബത്തേരി, സൂപ്പർ ഫാസ്റ്റ്

രാത്രി 7.15ന് ബെംഗളൂരു-തൃശൂർ ഡീലക്സ് ,കോഴിക്കോട് വഴി

വൈകീട്ട് 6.00 ബെംഗളൂരു- എറണാകുളം ഡീലക്സ്, കോഴിക്കോട് വഴി

രാത്രി 9.46 ബെംഗളൂരു- കണ്ണൂർ, സൂപ്പർ ഫാസ്റ്റ് ,ഇരിട്ടി, മട്ടന്നൂർ വഴി.

രാത്രി 10:20 ന് ബെംഗളൂരു-തലശ്ശേരി എക്സ്പ്രസ്, ഇരിട്ടി മട്ടന്നൂർ വഴി.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഓഗസ്റ്റ് 15

രാത്രി 8.15 ന്കോഴിക്കോട്- ബെംഗളൂരു എക്സ്പ്രസ്

രാത്രി 8.35 കോഴിക്കോട് ബെംഗളുരു എക്സ്പ്രസ്

രാത്രി 7:10 തൃശൂർ – ബെംഗളുരു ഡീലക്സ്

വൈകീട്ട് 5:30ന് എറണാകുളം- ബെംഗളുരു ഡീലക്സ്

രാത്രി 8.30 ന് കണ്ണൂർ – ബെംഗളൂരു സൂപ്പർ ഫാസ്റ്റ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts