നഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പ്

ബെംഗളൂരു: നഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ കബളിപ്പിച്ച് പണംതട്ടിയ കേസിൽ നാലുപേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ വാജിബ് ഖാൻ (30), സാഹിൽ എന്ന മൗജ് ഖാൻ (20), ഷാഹിദ് (28), ഉമീർ ഖാൻ (31) എന്നിവരാണ് പിടിയിലായത്.

  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി

പോലീസ് ഉദ്യോഗസ്ഥരുടെയോ സൈനിക ഉദ്യോഗസ്ഥരുടെയോ അക്കൗണ്ടുകൾവഴി ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും ചിത്രങ്ങൾ ഒ.എൽ.എക്സ്, ക്വിക്ർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്ക്ക് വെച്ചായിരുന്നു തട്ടിപ്പ്. വാങ്ങുന്നവർക്ക് വിശ്വാസം വരാനായിരുന്നു ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ആവശ്യക്കാരോട് വാഹനങ്ങൾ നേരിട്ട് വീടുകളിലേക്ക് അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ പണം അടയ്ക്കുന്നവർക്ക് വാഹനങ്ങൾ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്
[masterslider id="10"]

Related posts