സദാചാര പോലീസുകാർക്കെതിരെയുള്ള കേരള ഇടതു പക്ഷത്തിന്റെ ചെറുത്ത് നിൽപ്പ് വളരെ പ്രശസ്തമാണല്ലോ. കോഴിക്കോട്ടെ ഡൗൺടൗൺ ഹോട്ടൽ യുവമോർച്ചക്കാർ അടിച്ച് തകർക്കുകയും ഫാസിസ്റ്റുകളുടെ സദാചാര പോലീസിംഗിനെതിരെ നടന്ന ആഗോളപ്രശസ്ത “ചുംബന സമരവും” അതിനേ തുടർന്ന് നേതൃനിരയിലേക്കുയർന്നു വന്ന രണ്ട് ഭാര്യ ഭർത്താക്കൻമാരായ “സഖാക്ക” ളു ടെ സമര ചരിത്ര കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടേണ്ടത് ആണെന്ന് ഏതൊരു ചരിത്രകാരനും ഉറപ്പുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ ചില ” ഒറ്റപ്പെട്ട “സംഭവങ്ങൾ മാറ്റി നിർത്തിയാൽ ആണിനും പെണ്ണിനും കൂടെ ഇരിക്കാനും ഭക്ഷണം കഴിക്കാനും സെൽഫിയെടുക്കാനുമുള്ള അവകാശത്തിന് വേണ്ടി എന്നും വിപ്ലവ പോരാട്ടങ്ങൾ നടത്താറുണ്ട്. എന്നാൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ചാനെലിനേറെയും അതിന്റെ വെബ്സൈറ്റിനെ നിയന്ത്രിക്കുന്നവരും ഈ വിഷയം അറിഞ്ഞമട്ടില്ല, വല്ല സ്റ്റഡി ക്ലാസും മിസായതാണോ പ്രശ്നം എന്നറിയില്ല.മലയാള സിനിമയിലെ പ്രശസ്ത നടൻ മോഹൻലാലിന്റെയും ഇന്ത്യൻ സിനിമയിലെ പേരെടുത്ത സംവിധായകൾ പ്രിയദർശന്റേയും മക്കൾ ചേർന്നെടുത്ത ഒരു സെൽഫിയിൽ എന്തോ പ്രശ്നം കണ്ടു കൈരളി.ഒരേ സമയം വളർന്ന് വരികയും കുടുംബസഹൃത്തുക്കളുമായ രണ്ടു പേരുടെ ചിത്രം കണ്ട് ,ഈ ചിത്രം ചർച്ചയാകുന്നു എന്ന് തട്ടി വിട്ട കൈരളി ലേഖകന്, ആണിനേയും പെണ്ണിനേയും ഒന്നിച്ച് കണ്ടാൽ ” മറ്റേ പണിയാണ്” എന്ന് കരുതുന്ന മന്ത്രിയുടേയും ശിഷ്യനാണ് എന്ന് കരുതിയാൽ കുറ്റപ്പെടുത്തേണ്ടതില്ല.
ഓൺലൈൻ പത്രത്തിൽ വന്ന വാർത്ത താഴെ.
http://www.kairalinewsonline.com/2017/05/19/105784.html
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.