ലഭ്യത കുറഞ്ഞു;രക്ത ദാതാക്കളെ തേടി ബാങ്കുകൾ.

ബെംഗളൂരു: കോവിഡ് ഭീതി രക്ത ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുന്നു. കോവിഡ് കാലത്ത് രക്തം ദാനംചെയ്യാൻ ആളുകൾ മടികാണിക്കുന്നതിനാൽ ബെംഗളൂരുവിലെ മിക്ക രക്തബാങ്കുകളിലും രക്തത്തിന്റെ ലഭ്യത കുറഞ്ഞുവരുന്നു.

ഈ സാഹചര്യത്തിൽ വേണ്ടത്ര രക്തം രക്തബാങ്കുകളില്ലാത്തത് ആശങ്ക സൃഷ്ട്ടിക്കുന്നതിനാൽ  ആരോഗ്യമുള്ള വ്യക്തികളിൽനിന്ന് എത്രയും വേഗം രക്തം തേടാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് രക്തബാങ്കുകൾ.

ബെംഗളൂരുവിൽ ദിവസേന നിരവധി രോഗികൾക്കാണ്  രക്തം ആവശ്യമായിവരുന്നുണ്ട്. ബാംഗ്ലൂർ മെഡിക്കൽ സർവീസ് ട്രസ്റ്റ് നടത്തുന്ന ടി.ടി.കെ. രക്തബാങ്ക് മാസത്തിൽ നൂറോളം രോഗികൾക്ക് രക്തം നൽകിവന്നിരുന്നതാണ്. മാസത്തിൽ 3000 യൂണിറ്റ് രക്തമാണ് ഇതിനായി ശേഖരിച്ചു വരുന്നത്. ഇതിൽ  രോഗികൾക്കു കൊടുത്തുകഴിഞ്ഞു ബാക്കിയുള്ള രക്തം വിവിധ സർക്കാർ ആശുപത്രികൾക്കു എത്തിച്ചു കൊടുക്കുയാണ്  ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രക്തം ആവശ്യത്തിന് ശേഖരിക്കാനാകുന്നില്ല. മാസത്തിൽ 200 യൂണിറ്റ് രക്തം മാത്രമേ ശേഖരിക്കാൻ സാധിക്കുന്നുള്ളൂവെന്ന് ഭാരവാഹികൾ പറഞ്ഞു. 

  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും

14 മുതൽ വീണ്ടും ലോക്ഡൗൺ തുടങ്ങുന്നതോടെ രക്തം കിട്ടാതാകുന്ന അവസ്ഥ കൂടാനിടയുണ്ട് എന്നാണ് രക്തബാങ്കുകൾ അറിയിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts

Click Here to Follow Us