തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര് മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്‍ കൃഷ്ണഗിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ ഇടതുഭാഗത്ത് നാല് നിരകളിലുള്ള സീറ്റുകളില്‍ ഇരുന്നവരാണ് ദുരന്തത്തിനിരയായത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ പകുതിഭാഗവും പൂര്‍ണമായി തകര്‍ന്നു. ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുളഗിരിയില് നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
സോഷ്യൽ മീഡിയയിലെ ‘പെർഫെക്റ്റ് കപ്പിൾസ്’ ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്
കൊച്ചി: മലയാളി പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരദമ്പതികളായ ജീവ ജോസഫും... -
നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
ബെംഗളൂരു: സംസ്ഥാനത്ത് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ എച്ച്1എൻ1 വൈറൽ... -
ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!
ബെംഗളൂരു: തലസ്ഥാന നഗരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടക്കാൻ ഫുട്പാത്തുകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന...
