കോവിഡ് ബോധവൽക്കരണത്തിനെത്തിയ ആശാ വർക്കറെ ക്രൂരമായി അക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ.

ബെംഗളൂരു : ബയട്രായനപുര സാദിഖ് നഗറിൽ കോവിഡ് ബോധവൽക്കരണത്തിനെത്തിയ ആരോഗ്യ(ആശാ) പ്രവർത്തകയെ ക്രൂരമായി ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ.

മുസ്തഫ സാദിഖ്(25),സുഹേൽബാഷ(30), അൻവർ ജബ്ബാർ(35), സർഫരാജ് ജബ്ബാർ(38), സാഗിർഇഖ്ബാൽ (40) എന്നിവരാണ് പിടിയിലായത്.

പൗരത്വ റജിസറിനുള്ള വിവരങ്ങൾ ശേഖരിക്കുന്നു എന്നാരോപിച്ചാണ് ആശാവർക്കർ കൃഷ്ണവേണിയെ ഇവർ ആക്രമിച്ചതെന്നു ബെംഗളൂരു ഈസ്റ്റ് ഡിസിപി എസ്.ഡി.ശരണപ്പ പറഞ്ഞു.

  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ

ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ ആക്രമിക്കുകയോ
അതിനു പിന്തുണ നൽകുകയോ ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു മുന്നറിയിപ്പ് നൽകി.

പ്രതികൾ അറസ്റ്റിലായതിൽസന്തോഷമുണ്ടെന്നു കൃഷ്ണവേണി പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us