ബി.എം.എഫ് ക്രിസ്തുമസ് ആഘോഷിച്ചു

ബെംഗളുരു: ബെംഗളുരു മലയാളികളുടെ കൂട്ടായ്മയായ ബി. എം. എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഡിസംബർ 4 ന് കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഈ കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിൽ വിദ്യാർത്ഥികളും ഐടി മേഖലയിൽ നിന്നുമായി നൂറോളം യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

സ്റ്റാർ സിംഗർ നിമ്മി, റൗഫ്, സന്തോഷ് ,മകൾ ഇസബല്ല തുടങ്ങിയവരുടെ സംഗീത വിരുന്നും യുവനർത്തകി മാളവിക അവതരിപ്പിച്ച ഭരതനാട്യവും തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ആഘോഷത്തോടനുബന്ധിച്ച്  വിപുലമായ ക്രിസ്തുമസ് വിരുന്നും, സമ്മാനപ്പൊതികളും സംഘാടകർ കുരുന്നുകൾക്കായി ഒരുക്കിയിരുന്നു.

ചടങ്ങിൽ ചെയർമാൻ ലെതീഷ്, പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, അഡ്വ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ ബിജുമോൻ, വനിതാ വിഭാഗം പ്രസിഡന്റ് നളിനി, ശിവറാം, പ്രജിത്ത്, പ്രകാശ്, സൂരജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം മാനേജർ സുമേഷ് നന്ദി പ്രകാശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts