ഗുണ്ടാ നേതാക്കളുമായുള്ള ബന്ധം ഒഴിവാക്കുക.

ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടാനേതാക്കളുമായി
അതിരുവിട്ട വ്യക്തിബന്ധം പുലർത്തരുതെന്നു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു.

അധോലോക കുറ്റവാളി രവി പൂജാരിക്ക് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ
പൊലീസ് സെൻട്രൽ കംബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥൻ ചോർത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണിത്.

സെനഗൽ ഇന്ത്യയ്ക്കു കൈമാറിയ രവി പൂജാരിയെ ചോദ്യം ചെയ്യുന്നതിനിടെ, തനിക്കെതിരെയുള്ള കേസുകളിലെ
അന്വേഷണ പുരോഗതി പൊലീസിനു
ള്ളിൽ നിന്നു തന്നെ കൃത്യമായി ചോർ
ന്നിരുന്നതായി രവിപൂജാരി പറഞ്ഞിരു
ന്നു. ഇത്തരം അന്വേഷണങ്ങളെ അട്ടിമറിക്കാൻ കൂട്ടു നിന്ന്രാജ്യത്തിനും സർക്കാരിനും എതിരെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ക്രിമിനലുകളുമായി അതിരുവിട്ട ബന്ധം പുലർത്തുന്നവരെ കണ്ടെത്താൻ പ്രത്യേക ശ്രമമുണ്ടാകുമെന്നും കമ്മിഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!
  ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us