മലയാളികൾക്കെതിരെ ആരോപണമുന്നയിച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ബ​സ​വ​രാ​ജ് ബൊ​മ്മെ!

ബെംഗളൂരു: സംസ്ഥാനത്തെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ബ​സ​വ​രാ​ജ് ബൊ​മ്മെ.

മം​ഗ​ളു​രു​വി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തു മ​ല​യാ​ളി​ക​ളാ​ണ്, അ​വ​ര്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​വെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു തീ​വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ബൊ​മ്മെ ആ​രോ​പി​ച്ചു.

മം​ഗ​ളു​രു​വി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​വാ​ന്‍ കാ​ര​ണം പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്. അ​തി​ല്‍ കൂ​ടു​ത​ലും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. അ​യ​ല്‍ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​ക്കാ​ര്‍​ അക്രമാസക്തരായതോടെ ഇവർക്ക് നേ​രെ മം​ഗ​ളു​രു​വി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രതിഷേധം നടന്നു. ക്യാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കർണ്ണാടക ബസുകൾ തടയുകയും കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ കോലം കത്തിക്കുകയും ചെയ്തു.

രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് കാംപസ് ഫ്രണ്ടിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ തടഞ്ഞത്.കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു.

  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിജില്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് എന്നവരുടെ നേതൃത്വത്തിലും യുവജനങ്ങള്‍ നഗരത്തില്‍ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
[masterslider id="10"]

Related posts

Click Here to Follow Us