മറ്റ് പാർട്ടികളിലേക്ക് ചേക്കേറാൻ തക്കം പാർത്തിരിക്കുന്ന അസംതൃപ്തരെ മലേഷ്യയിൽ കൊണ്ട് പോയി അനുനയിപ്പിക്കാനുള്ള കുമാരസ്വാമിയുടെ ശ്രമം പൊളിഞ്ഞു.

ബെംഗളൂരു : ജനതാദൾ എസിൽ നിന്നും ബിജെപിയിലേക്കും കോൺഗ്രസിലേക്കും കൂറുമാറാൻ ഒരുങ്ങുന്ന അസംതൃപ്തരെ മലേഷ്യയിലേക്ക് കൊണ്ടുപോയി അനുനയിപ്പിക്കാൻ നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി നടത്തിയ ശ്രമം പാളി .

ഡിസംബർ അഞ്ചിന് 15 നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജെഡിഎസ് സിൽ ഒരു വിഭാഗം എംഎൽഎമാരും എം എൽ സി മാരും കൂറുമാറ്റ നീക്കം നടത്തുന്നത്.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ഇന്ന് മലേഷ്യയിലേക്ക് പോകാനായി ടിക്കറ്റും താമസ സൗകര്യവും മറ്റും ഒരുക്കിയിരുന്നു എന്നാൽ ഇവർ ക്ഷണം നിരസിച്ചതിനാൽ നീക്കം പരാജയപ്പെട്ടു.

രാജി ഭീഷണി മുഴക്കി നേതൃത്വത്തിന് എതിരെ രംഗത്ത് വന്നതിനെ തുടർന്ന് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ഒന്നും ഫലം കണ്ടിട്ടില്ല.

ഇതിനെത്തുടർന്നാണ് ആണ് മലേഷ്യൻ യാത്ര പാക്കേജ് കുമാരസ്വാമി മുന്നോട്ടുവച്ചത്.

എം എൽ എ മാരായ എസ് ആർ ശ്രീനിവാസ് ,ജി ടി ദേവഗൗഡ, സുരേഷ് ബാബു എം എൽ സി മാരായ ബസവരാജ് ഹൊരട്ടി എന്നിവരുടെ നേതൃത്വത്തിലാണ് വിമതനീക്കം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
[masterslider id="10"]

Related posts