മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

ബെംഗളൂരു : വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് ടാക്സി ഡ്രൈവർമാർ കൊള്ളയടിക്കപ്പെട്ടു.

യാത്രക്കാർ എന്ന വ്യാജേന വിളിച്ചുവരുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈലും പണവും തട്ടിയ സംഭവം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് നടന്നത്.

ഹൊസൂർ റോഡിലെ കുഡലു ഗേറ്റിന് സമീപം രാത്രി 12:30ന് ബൈക്കുമായി എത്തിയ ധനേശ്വറിനെ (37) മൂന്നുപേർ ചേർന്ന് കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

1200 രൂപ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ മൊബൈൽ ഫോൺ പവർ ബാങ്ക് എന്നിവ തട്ടിയെടുത്ത ശേഷം എടിഎം കാർഡ് പിൻ നമ്പർ ചോദിച്ചു മർദ്ദിക്കുകയും ഇതുപയോഗിച്ച് 500 രൂപ പിൻവലിക്കുകയും ചെയ്തു.

സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി ഓടിക്കയറാൻ കഴിഞ്ഞതാണ് രക്ഷയായത്.

മൂന്നു മണിക്കൂറിനു ശേഷം സമാനരീതിയിൽ ആണ് മറ്റൊരു ബൈക്ക് ടാക്സി ഡ്രൈവറായ അമൽസിങ് (27)കൊള്ളയടിക്കപ്പെട്ടത്.

യാത്ര ബുക്ക് ചെയ്തത് അനുസരിച്ച് പരപ്പന അഗ്രഹാരയിലെത്തിയ അമലിന്റെ 200 രൂപയും ആധാർ  രേഖകളും ആണ് നഷ്ടപ്പെട്ടത്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

രണ്ട് കേസിന്റെ പിന്നിലും ഒരേ സംഘമാണെന്ന് നിഗമനത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
[masterslider id="10"]

Related posts