ഗ്രീൻ കാർഡിന് പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി!!

വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽസിന് നൽകുന്ന അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്‍റ് റസിഡൻസി കാർഡ്).

ഗ്രീൻ കാർഡ് നൽകുന്നതിന് വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വാർഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി. 65 വോട്ടുകൾക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്.

ബില്ല് പാസ്സാക്കിയതിനെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. ഇനി സെനറ്റ് കൂടി ഇത് പാസ്സാക്കിയാൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട് നിയമമാക്കും.

  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം

അമേരിക്കയിൽ താമസിച്ച് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളുൾപ്പടെയുള്ള ഇന്ത്യക്കാർക്ക് ആശ്വാസമാണ് ഈ ബില്ല്. ഒപ്പം, കുടുംബമായി അമേരിക്കയിലേക്ക് മാറാൻ അപേക്ഷിക്കുന്നവർക്ക് വർഷം 7 ശതമാനം എന്നത് 15 ശതമാനമാക്കി ഉയർത്താനും ബില്ലിൽ ശുപാർശയുണ്ട്.

വിദഗ്‍ധ തൊഴിലാളികൾക്ക് നിലവിൽ ഗ്രീൻ കാർഡ് കിട്ടാൻ ഏറെക്കാലം കാത്തിരിക്കണം. ഗ്രീൻ കാർഡ് അനുവദിക്കുന്നതിന് പരിധി ഒഴിവാക്കിയാൽ അത് നിലവിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന നിരവധിപ്പേർക്ക് ഗുണമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
[masterslider id="10"]

Related posts

Click Here to Follow Us