ഇവിടത്തെ മാധ്യമപ്രവർത്തനം ഇങ്ങനെയാണ്;പബ്ലിക് ടിവിയുടെ ലേഖകന് പിന്നാലെ,ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഫോക്കസ് ടി.വി.എംഡി അറസ്റ്റിൽ;പരാതി നൽകിയത് എംഎൽഎ.

ബെംഗളൂരു : ബിജെപി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അരവിന്ദ് ലിംബവലിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ കന്നട ചാനൽ ഫോക്കസ് ടിവിയുടെ എം ഡി ഹേമന്ദ് എം കമ്മാർ അറസ്റ്റിലായി.

കഴിഞ്ഞവർഷം  ആരംഭിച്ച ഈ ചാനൽ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരം.

എം എൽ എ യുടേത് എന്ന പേരിൽ മോർഫ് ചെയ്ത ലൈംഗിക ദൃശ്യങ്ങൾ കഴിഞ്ഞ വർഷം ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൈവശമാക്കിയ ഹേമന്ത് എംഎൽഎയെ ഫോണിൽ ഭീഷണിപ്പെടുത്തുകയായിരുന്നു.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

http://bangalorevartha.in/archives/32305

ഈ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് കൈമാറാതെ ഇരിക്കണമെങ്കിൽ തനിക്ക് 50 ലക്ഷം രൂപ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്നു സഹായി മുഖേന ഡിജിപിക്ക് പരാതി നൽകി കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കമ്മാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏകദേശം ഒരു മാസം മുൻപാണ് പബ്ലിക് ടിവി യുടെ ലേഖകൻ ഒരു ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്. ഇയാളെ മുൻപേ തന്നെ പുറത്താക്കിയതായി പബ്ലിക് ടിവി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
[masterslider id="10"]

Related posts